ഒരു മിസ്സ് കോളില്‍ നിന്നും പുറത്തു വന്ന-
പ്രണയം എന്ന ഭൂതത്തെ,
ജനനേന്ദ്രിയത്തിലെ വഴു വഴുപ്പ് മാറും മുന്‍പേ
അവര്‍ ഒരു കോണ്ടത്തില്‍ അടച്ചു.
അവരുടെ ചാറ്റ് ഹിസ്റ്ററി-
കമ്പ്യൂട്ടറിന്റെ മലദ്വാരത്തില്‍ വിശ്രമിച്ചു.
ഒരു പുതിയ സൌഹൃദം ജനിച്ചു .
ല്‍ ജീവിക്കുന്നവര്‍ അറിയേണ്ടത് തന്നെ ആണ് . കടന്നു പോകാനുള്ള വഴി ദാ ഇങ്ങനെ ആണ്. എങ്ങനെയുണ്ട് ത്രില്ലിംഗ് അല്ലെ? വീണാല്‍ നേരെ വെള്ളത്തില്‍. അതും കടന്നു പണി നടക്കുന്ന പാടത്തേക്കു. പച്ച പരവതാനി വിരിച്ചു നില്ക്കുന്ന പാടത്ത് വെളുത്ത കൊക്കുകള്‍ , ഇടയ്ക്കു അവ പറന്നു പൊങ്ങുന്നത് എത്ര കണ്ടാലാണ് മതി വരിക.
Destination | രാമക്കൽമേട് |
Starting Point | എറണാകുളം |
Distance from Ernakulum to Ramakkal medu | 170 കിലോമീറ്റർ |
Route | എറണാകുളം > മൂവാറ്റുപുഴ > തൊടുപുഴ > മൂലമറ്റം > കുളമാവ് > ഇടുക്കി പൈനാവ് > കട്ടപ്പന >പുളിയൻമല > തൂക്കുപാലം > രാമക്കൽമേട് |
Bike | ഹീറോ ഹോണ്ട പാഷൻ പ്രോ. |
Average Speed | 45 Km/Hr |
Total Distance Travelled | 355 കിലോമീറ്റർ |
Main places covered | Moolamattam, --- Waterfalls , Nadukani, Idukki Dam, Cheruthoni Dam , Kulamavu Dam, Ramakkal Medu |
Things which is easy to get | SBI ATM, Toddy, Kappa and Fish curry |
Things which is difficult to get | Mobile Range, Toilet |
തൊടുപുഴയിൽ നിന്നും മൂലമറ്റം റൂട്ടിൽ ഏതാനും കിലോമീറ്റർ മുന്നോട്ട് വന്നപ്പോൾ ഇടതു വശത്തേക്ക് അരകിലോമീറ്റർ മാറി ഒരു കുഞ്ഞു ഡാം ഉണ്ട്. അവിടെ അൽപ്പസമയം വിശ്രമം. ഞങ്ങൾ അവിടെ വിശ്രമിക്കുമ്പോൾ അതു വഴി വന്ന ഒരു വിനോദയാത്രാസംഘം ഡാമിന്റെ ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. പക്ഷെ അടച്ചിട്ട ഗെയ്റ്റിനുമുന്നിൽ കുറെ ബഹളം വച്ചതല്ലാതെ യാതൊരു പ്രയോജനവുമുണ്ടായില്ല. ഗേറ്റ് തുറന്ന് തരാൻ സെക്യൂരിറ്റി ജീവനക്കാരൻ എത്തിയില്ല.
.
മഞ്ഞ നിറത്തിലുള്ള പൂക്കളുള്ള (കോളാമ്പി പൂവ് മാത്രമേ എനിക്ക് അറിയുന്നതുള്ളൂ) മരങ്ങൾ റോഡിനു ചുറ്റും പൂക്കൾപൊഴിച്ചുകൊണ്ട് ധാരാളമായി ഉണ്ട്. ഈ പൂക്കൾ ചില സ്ഥലങ്ങളിൽ റോഡിനെ പീതവർണ്ണത്തിലാക്കി.പതുക്കെ പതുക്കെ തണുപ്പ് ധരിച്ചിരുന്ന ജാക്കറ്റിനേയും തുളച്ചുകൊണ്ട് ശരീരത്തിലേക്കെത്തി. കോടമഞ്ഞും ചെറിയ കാറ്റും കൂടിയായപ്പോൾ ഉറക്കച്ചടവ് പൂർണ്ണമായും മാറി. അങ്ങനെ 12 –മത്തെ ഹെയർപിന്നും കയറി ഞങ്ങൾ നാടുകാണിയിലെത്തി. റോഡിൽ നിന്നും 200 മീറ്റർ വലത്തേക്ക് കയറി ഒരു ‘പവലിയൻ’ കെ.എസ്.ഇ.ബി ഉണ്ടാക്കിയിട്ടുണ്ട്. 5 രൂപ കൊടുത്ത് ഒരു ടിക്കറ്റ് എടുത്ത് നമുക്കവിടെ കയറി കാഴ്ചകൾ കാണാം. അതിമനോഹരമായ ഒരു ദൃശ്യമാണു അവിടെ നിന്നാൽ കാണാൻ സാധിക്കുക. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന ഇടുക്കി മലയോരഗ്രാമങ്ങളുടെ ഒരു വിഗഹവീക്ഷണം. താഴെ പവർഹൌസിന്റേയും ഗ്രാമങ്ങളുടേയും പിന്നെയൊരു പേരറിയാത്ത പള്ളിയുടേയുമൊക്കെ വിദൂരദൃശ്യം ആരെയും അവിടെ കുറേ നേരം പിടിച്ചിരുത്തും. യാത്രികർക്ക് ശുദ്ധമായ വെള്ളം, ടോയ്ലറ്റ് സൌകര്യങ്ങൾ അവിടെയുണ്ട്. അവിടെ നിയുക്തനായിരുന്ന ജീവനക്കാരനോട് നന്ദി പറഞ്ഞു വീണ്ടും ബൈക്ക് സ്റ്റാർട്ടാക്കി.
അവിടെ നിന്നും കുറെ സഞ്ചരിച്ചപ്പോൾ ചെറുതും അതിമനോഹരവുമായ ഒരു ഡാം കണ്ടു. കുളമാവ് ഡാം. അതിനു മുകളിൽക്കൂടി വേണം നമുക്ക് വാഹനം കൊണ്ട് പോകുവാൻ. നല്ല രീതിയിലുള്ള സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് അവിടെ. ഫോട്ടോ എടുക്കുവാൻ അധികൃതർ സമ്മതിച്ചില്ല. പിന്നീടങ്ങോട്ട് നിബിഢമായ വനത്തിലൂടെയായിരുന്നു യാത്ര. വന്യമൃഗങ്ങൾ റോഡിലിറങ്ങാൻ സാധ്യതയുണ്ട് എന്ന് കാണിക്കുന്ന വനംവകുപ്പിന്റെ മുന്നറിയിപ്പ് പലയിടത്തും കണ്ടു. പേരറിയാത്ത പക്ഷികളുടേയും (കാക്ക, മൈന, കുയിൽ, മയിൽ ഇവയൊഴിച്ച് ബാക്കി എല്ലാം എനിക്ക് പേരറിയാപക്ഷികളാണു) ചെറുജീവികളുടേയും ശബ്ദങ്ങളുടെ കൂടെ ഞങ്ങളുടെ ബൈക്കിന്റെ ഹോണടിയും പ്രകൃതിയിൽ അലിഞ്ഞ് ചേർന്നു.വളവും തിരിവും ഉണ്ടെങ്കിലും ഏറെക്കുറെ അപകടരഹിതമെന്നു തോന്നിക്കുന്ന റോഡ്. ശരിക്കും വന്യഭംഗി ആസ്വദിച്ച് പതുക്കെയുള്ള ആ യാത്ര വിവരിക്കുവാനറിയില്ല. അങ്ങനെ വനമധ്യത്തിൽ ഞങ്ങൾ വണ്ടി നിർത്തി കയ്യിൽ കരുതിയ ഭക്ഷണം കഴിച്ചു. വീണ്ടും ഡ്ർ ഡ്ർ…പി പീ…
രാമക്കൽ മേട്ടിൽ ബൈക്ക് സ്റ്റാൻഡ് ഇട്ട് ഞങ്ങളിറങ്ങിയപ്പോൾ സമയം 12 മണി. നല്ല രീതിയിൽ കാറ്റു വീശുന്നുണ്ടായിരുന്നത് വെയിലിന്റെ കാഠിന്യത്തെ അൽപ്പം കുറച്ചു. വലതു വശത്തുള്ള ചെറിയ മലയിലിരുന്നു കുറവനും കുറത്തിയും കുഞ്ഞും ഞങ്ങൾക്ക് സ്വാഗതം ചെയ്യുന്നു.
ശ്രീരാമചന്ദ്രന്റെ പാദസ്പർശം പതിഞ്ഞു എന്ന് കരുതപ്പെടുന്ന പാറയെ തഴുകി വരുന്ന കാറ്റുമേറ്റു കുറെ സമയം താഴെ നോക്കി ഇരുന്നു. കുറെ നേരത്തേക്ക് എല്ലാവരും നിശബ്ദരായിപ്പോയി. മൊബൈൽ എടുത്ത് നോക്കിയപ്പോൾ “റോമിങ്ങ്” ആണു. താഴെ തമിഴ്നാട് ആണു. ആ കല്ലിരിക്കുന്നതും തമിഴ്നാട് ആണെന്നറിഞ്ഞു. അവിടെ നിന്നും താഴോട്ട് 3.5 കിലോമീറ്റർ ഇറങ്ങിയാൽ തമിഴ്നാട്ടിലെ ആ ക്ഷേത്രത്തിലെത്താം. ഭക്തി ഈ യാത്രയുടെ ഭാഗമല്ലാത്തതിനാലും ദിവസത്തിനു ആകെ 24 മണിക്കൂർ മാത്രമുള്ളതിനാലും ഞങ്ങൾ കുറവനേയും കുറത്തിയേയും കാണാനിറങ്ങി. പയ്യെപ്പയ്യെ തമിഴ്നാട്ടിനെ തഴുകിക്കൊണ്ട് കോടമഞ്ഞ് കയറി വരുന്നുണ്ടായിരുന്നു. തൊട്ടടുത്ത ചെറിയ 
ഞങ്ങളുടെ ബൈക്കിന്റെ ഹോണിനൊപ്പം ചീവീട് കൂട്ടങ്ങൾ പ്രതികരിച്ചത് രസകരമായി തോന്നി. കുളമാവ് ഡാം കഴിഞ്ഞപ്പോഴേക്കും പതുക്കെ കോട കയറിത്തുടങ്ങിയത് ഒരൽപ്പം ടെൻഷനടിപ്പിച്ചു എന്ന് പറയാം. പെട്ടെന്ന് ഇടക്കിടെ പെയ്തു കൊണ്ടിരുന്ന മഴയിൽ റോഡാകെ നനഞ്ഞു കിടക്കുന്നു. ക്ലച്ചും ബ്രേക്കും വച്ച് നല്ലൊരു വ്യായാമം തന്നെയായിരുന്നു കൈവിരലുകൾക്ക് പിന്നീടങ്ങോട്ട്. ഒരു തരത്തിൽ മൂലമറ്റത്തെത്തിയത് എങ്ങനെയെന്ന് വലിയ പിടുത്തമൊന്നുമില്ല. പിന്നെ കണ്ണും തുറന്ന് കാത്തിരിക്കുന്ന നഗരത്തിന്റെ മാറിലേക്ക്……