Friday, August 27, 2010

നട്ടുച്ചയുടെ മൌനം

നഗര മധ്യത്തിലെ
നട്ടുച്ചയുടെ മൌനം
നട്ടപിരാന്തന്റെ വെളിപാടുകള്‍.
നഗ്നമായ വഴികളില്‍
നേരിന്റെ നേര്‍വഴി തിരയുമ്പോള്‍
നാട്ടുകാര്‍ പറഞ്ഞു.
നാട് കടത്തുകയിവനെ.
നിണമണിഞ്ഞ
നിശ്വാസ ഗന്ധങ്ങള്‍,
നദിയിലേക്ക്.
നിഗൂഡതയിലലിയും മുന്‍പേ ചില്ലിട്ടു വെയ്ക്കാന്‍ ,
നിറമില്ലാത്ത ഒരു നരച്ച ചിരി.
നാടകങ്ങളാടി തിമിര്‍ക്കുമ്പോള്‍ ,
നെടുവീര്‍പ്പിന്റെ നിമിഷങ്ങളില്‍ പറയാന്‍
നനഞ്ഞൊട്ടിയ വാക്കുകളും.

9 comments:

Jayanth.S said...

നിഗൂഡതയിലലിയും മുന്‍പേ ചില്ലിട്ടു വെയ്ക്കാന്‍ ,
നിറമില്ലാത്ത ഒരു നരച്ച ചിരി.

ഈ വരികള്‍ കലക്കി. പതിവില്ലാതെ ഒരു പ്രാസഭംഗി ഈ കവിതയിലുണ്ട്.. അതു മുമ്പ് കണ്ടിട്ടില്ല...നന്നായിട്ടുണ്ട്..

മുകിൽ said...

നന്നായിരിക്കുന്നു

Jishad Cronic said...

നന്നായിട്ടുണ്ട്...

കാപ്പാടന്‍ said...

നിന്‍റെ വാക്കുകള്‍ നനഞ്ഞു ഒട്ടിയവ അല്ലല്ലോ? വാക്കുകളില്‍ അഗ്നി ജ്വളിക്കുന്നുണ്ടല്ലോ തീ പടര്‍ന്നിട്ടുണ്ടല്ലോ ? സുഹൃത്തേ നന്നായിരിക്കുന്നു

Sileep Kumar M S said...

Kidilan..! :-)

Manoraj said...

വാക്കുകളി തീ പുകയുന്നു. അതൊരിക്കലും നനഞൊട്ടാതിരിക്കട്ടെ.. നന്നായിട്ടുണ്ട്

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

സിജീഷിന്റെ കവിതകൾ‌ വായിച്ചു കഴിയുമ്പോൾ‌ ഒരു നിശബ്ദത എനിക്കു ചുറ്റും ഫീൽ‌ ചെയ്യാറുണ്ട്..ഇതും വ്യത്യസ്ഥമല്ല.

ഒഴാക്കന്‍. said...

ആ വാക്കുകള്‍ എന്താ

ആദിത്യ്. കെ. എൻ said...

"നേരിന്റെ നേര്‍വഴി തിരയുമ്പോള്‍
നാട്ടുകാര്‍ പറഞ്ഞു,
നാട് കടത്തുകയിവനെ."
-ഈ വരികള്‍ കൂടുതല്‍ ഇഷ്ടമായി

"നാടുകള്‍ എത്ര കടത്തിയാലും,
നാട്ടുകാര്‍ എത്ര കുത്തിയാലും,
നേരിന്റെ നേര്‍വഴിയിലാണെങ്കില്‍
നേടുവാനാകും നല്ലതെല്ലാം..."