Friday, December 31, 2010

2010 ന് ...

പോവുകയാണ് നീ ഇന്ന് .
മണികിലുക്കങ്ങളും,
മനോവേദനകളും,
മാറത്തടുക്കി ഞാന്‍ ഇവിടെ.
അകലങ്ങള്‍ തേടുന്ന ഇഴകള്‍ .
അഗ്നിയാളുന്ന പൂന്തോട്ടങ്ങള്‍
സൌഹൃദത്തിന്റെ സാന്ത്വനങ്ങള്‍
സ്വപ്‌നങ്ങള്‍ കൊണ്ടൊരു മഴ.
വിഭജനങ്ങളുടെ വിറയല്‍.
വികാരങ്ങളുടെ വേലിയേറ്റം.
നാഗരിക വേഗതയില്‍ പറക്കുന്ന പട്ടങ്ങള്‍.
നിന്നിലെ അവസാന സൂര്യന്‍
ചക്രവാളത്തില്‍ മറയുന്നതിന്നു മുന്‍പ് ,
പുതിയ പ്രഭാതത്തിന്നു കാത്തു നില്‍ക്കുന്നവന്റെ
ഈ ഹൃദയത്തുടിപ്പുകള്‍ ഏറ്റു വാങ്ങുക.


(എല്ലാവര്ക്കും എന്റെ പുതുവത്സരാശംസകള്‍ )

4 comments:

njaan said...

machu improved lot...
expecting more and more...

മിഴിയോരം said...

അങ്ങനെ ഒരു വര്ഷം കൂടി പോയി കിട്ടി ...
പുതുവത്സരാശംസകള്‍ സിജിഷ് !!!

Jayanth.S said...

Nice one...And happy newyear too...:)

Manoraj said...

വിട

2010 നു വിട

വിടാ....

വരുക 2011നേ..

നീ വരിക.. വരിക.. വരിക