Saturday, October 23, 2010

ബലിതര്‍പ്പണം (അയ്യപ്പന് )

ശവപെട്ടി ചുമക്കുന്നവര്‍ക്കു 
വേണ്ടി പണ്ടേ എഴുതി വെച്ച്,
വെയില്‍ തിന്ന പക്ഷീ
നീ പറന്നു പോയ്‌ .
യാത്രകള്‍ അവസാനിക്കാതെ സൂക്ഷിച്ചവന്‍.
ജീവിതം വിഷം തുപ്പിയപ്പോള്‍
അമ്ലതീക്ഷ്ണതയുള്ള വാക്കുകള്‍
തിരിച്ചു തുപ്പി, കവിതയെ മാത്രം 
പ്രണയിച്ഛവന്‍ , 
വൃത്തമില്ലാത്ത വികാര തീവ്രത കൊണ്ട് 
കലാലയങ്ങളിലെ  ഉറക്കങ്ങള്‍ കളഞ്ഞവന്‍.
ചുമരുകള്‍ക്കുള്ളില്‍ കെട്ടിയിട്ട
ആശയങ്ങള്‍ ചങ്ങല പൊട്ടിച്ചത് 
നിന്റെ ആക്രോശം കേട്ടാണ്. 
മണിമാളികയില്‍ 
കവിതയെ കൂട്ടികൊടുക്കാത്ത 
നീ വിശുദ്ധന്‍.
വിശുദ്ധനായ നിന്റെ ക്ഷീണിച്ച പുഞ്ചിരിക്ക് ,
ശൂന്യത സൃഷ്‌ടിച്ച മുറിപാടുകള്‍ കൊണ്ടൊരു ബലിതര്‍പ്പണം .

5 comments:

RAJ-TRIVANDRUM said...

ഇടവഴികളില്‍ പതി ഇരിക്കും ഒരു കൈ മുന്നിലേക്ക്‌ നീണ്ടു
പത്തു രൂപയുടെ വിശപ്പടക്കാന്‍ വേണ്ടി ..
ഇവന്‍ ഒരു "ഇഴാ " ജന്തു , നാക്ക് നീട്ടി ഒട്ടിച്ചു എടുക്കും പത്തു രൂപ
പറ്റിപ്പിടിക്കും , ക്ലാവുകള്‍ ഒട്ടിപിടിപ്പികും മിനുസപെടുത്തിയ emulsion
ചായ കൂട്ടുകളിലും ..
നീ കുടിച്ചു തീര്‍ത്ത ജീവിതം , അലച്ചിലുകള്‍ , വിയര്‍പ്പുമണികള്‍ , ചര്‍ദ്ടികള്‍
ഞങ്ങള്‍ക്ക് തീര്‍ഥങ്ങള്‍ .
വലം വൈച്ചു മാറിയ തീര്‍ഥആടനങ്ങള്‍ ളില്‍ ഒരു ലക്ഷ്യമായൊരു ചിരകാല ഗേഹത്തില്‍
ഇനിയും നിനക്ക് നിത്യമായ അലച്ചിലുകള്‍ നേരുന്നു ...

Unknown said...

nidra.... iniyathe baakki

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അർ‌ഹിച്ച മരണമെന്നേ പറയാൻ സാധിക്കുന്നുള്ളൂ...

സാംസ്കാരിക കേരളത്തിനും മീഡിയക്കുമൊരാച്ചത്തെ വിവാദങ്ങൾ...

പക്ഷെ അയ്യപ്പനിനി ജീവിക്കുക, വിപ്ലവം മുറ്റിയ കാമ്പസിന്റെ ഇടനാഴികളിലെ വിങ്ങലുകളായായിരിക്കും..തെരുവോരങ്ങളിലെ അസ്വസ്ഥതയുടെ അമ്പാസഡറാവാൻ‌ വേറാരുണ്ട്?

Unknown said...

നീ വിശുദ്ധന്‍.
വിശുദ്ധനായ നിന്റെ ക്ഷീണിച്ച പുഞ്ചിരിക്ക് ,
ശൂന്യത സൃഷ്‌ടിച്ച മുറിപാടുകള്‍ കൊണ്ടൊരു ബലിതര്‍പ്പണം

Satheesan OP said...

വൃത്തമില്ലാത്ത വികാര തീവ്രത കൊണ്ട് ......