Friday, May 7, 2010

ഒരു തിരിഞ്ഞുനോട്ടം


ഇന്ന് ഞങ്ങളുടെ വിവാഹവാര്‍ഷികം
ഒരു വര്‍ഷം കടന്നു പോയതറിഞ്ഞില്ല......
പലതും പറഞ്ഞും....
പട വെട്ടിയും....
പരസ്പരം സ്നേഹിച്ചും......
കൊഴിഞ്ഞു പോയ ഒരു വര്‍ഷം.


ഒരുപാട് വ്യത്യസ്തതകള്‍...
ഒരു മൊട്ടു സൂചിയെടുത്താല്‍ അത് എടുത്തവിടെ തന്നെ വയ്ക്കുന്നവള്‍.....
The Perfectionist
പത്രം വായിച്ചാല്‍ അത് അവിടെ തന്നെ ഇട്ടു പോകുന്നവന്‍....
The Lazy guy in the world
വര്‍ഷങ്ങളോളം വിവാഹത്തെക്കുറിച്ച് ആലോചിക്കാത്തവന്‍....
സ്നേഹം ഒരു സാഗരം പോലെ കൊണ്ടു നടന്നവള്‍....
അങ്ങിനെ അങ്ങിനെ.......
പക്ഷേ അവരെ ഒരുമിപ്പിക്കുന്ന ചിലത്....
പുസ്തകങ്ങള്‍, സാഹിത്യം, സംഗീതം,സിനിമ, പെയിന്റിംഗ്,ഉറക്കം...
എല്ലാത്തിനും ഉപരി സ്നേഹവും വിശ്വാസവും.
സൌഹൃദങ്ങളുടെ വസന്ത കാലത്ത്, അവള്‍ അവനോടു ചോദിച്ചു
" എന്നാണു നമ്മുടെ വിവാഹം?"
കുരുത്തംകെട്ടവനായ അവന്‍ ഒരു കാച്ചങ്ങു കാച്ചി.
"2009 may 7 Thursday"

വളരെ കുറഞ്ഞ സമയത്തിന്നുള്ളില്‍ എല്ലാം ഒരുക്കി.
കല്യാണം എന്ന ആര്‍ഭാടത്തില്‍ വിശ്വാസമില്ലാത്തത്‌ കൊണ്ട്,ക്ഷണക്കത്ത് പോലും വ്യത്യസ്തവും ലളിതവും ആയിരുന്നു. കല്യാണഷോപ്പിങ്ങിനായി ചിലവഴിച്ചത് ആകെ ഒന്നര മണിക്കൂര്‍.
അങ്ങനെ കഴിഞ്ഞ വര്‍ഷം മേയ് 7 നു വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു.

നമ്മുടെ രാഷ്ട്രീയക്കാരുടെ അനുഗ്രഹത്താല്‍,കേരളജനത അന്ന്ഹര്‍ത്താല്‍ആചരിച്ചു,കല്യാണത്തിന് പിന്തുണ പ്രഖ്യാപിച്ചു
ഹണിമൂണ്‍ ഇല്ലേ ? എന്ന് ചോദിച്ചവരോട് , ഞങ്ങള്‍ മൂകാംബികയില്‍ പോയി എന്ന് പറഞ്ഞു. വിരുന്നുസല്കാരങ്ങള്‍ക്ക് സലാം പറഞ്ഞു കൊണ്ട് ഒരാഴ്ചത്തെ അവധിക്കു ശേഷം ജോലിത്തിരക്കിലേക്ക് ഊളിയിട്ടു

ഇപ്പോള്‍ ഇതാ ഒരു വര്‍ഷം പൂര്‍ത്തിയാക്കി.

പിന്നെ എന്താ....ഒന്നുമില്ല...
ശേഷം അടുത്ത വര്‍ഷം.........

4 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വീണു കിട്ടിയ എന്റെ പ്രിയപ്പെട്ട സുഹൃത്തേ, ജീവിക്കുക, ജീവിച്ചുകാണിക്കുക, മറ്റുള്ളവരെ ജീവിക്കാൻ പ്രേരിപ്പിക്കുക.

കൈമുതലായുള്ള ‘ശക്തമായ മനസ്സും വിചാരങ്ങളും’ കൈവിടാതിരിക്കുക. കണവനും കണവത്തിക്കും ആശംസകൾ നേരുന്നു...

ദേ, ഒരു കാര്യം പറഞ്ഞേക്കാം... എന്റെ കല്ല്യാണത്തിനു നിങ്ങളുടെ മോനെക്കൊണ്ട് സാമ്പാർ വിളമ്പിക്കാനുള്ളതാ..ലതു മറക്കരുതു :)

മാറുന്ന മലയാളി said...

ഇനി ഒരു 100 വര്‍ഷം (അത് മതി...ഇത് തന്നെ ഓവര്‍ ആണ്)സ്നേഹപൂര്‍ണ്ണമായ ഒരു ദാമ്പത്യം നിങ്ങള്‍ക്കുണ്ടാകട്ടെ.......

സംഭവം ഉള്ളതാണല്ലോ അല്ലേ...അതോ ഭാവനയോ...(ബ്ലോഗല്ലേ...ഒന്നും പറയാന്‍ പറ്റില്ല.:) )

Anil PT Mannarkkad said...

good post.. I am going to celebrating my 2nd wedding anniversary next month.... nw thinking abt posting something like this.. :-)

Manoraj said...

ഹോ .. പോസ്റ്റുകളിലും ഭാര്യയും ഭർത്താവും കളിക്കുകയാല്ലേ സിജീഷ്.. അവിടെ വായിച്ച് അഭിപ്രായം കൊടുത്ത് വന്നതേയുള്ളൂ. ഹ..ഹ. ഇനി ഏതായാലും അഭിപ്രായം അവിടെപോയി വായിച്ച് പഠിക്കട്ടോ..
നന്ദി സുഹൃത്തേ, ഒത്തിരി സ്നേഹക്കൂട്ടുകൾ സമ്മാനിച്ച നല്ലൊരു മദ്ധ്യാഹ്നത്തിന്..