Friday, March 16, 2012

ചിരികള്‍

ആര് പറഞ്ഞു,
ചിരികള്‍ക്കെല്ലാം ഒരു നിറവും മണവും ആണെന്ന് ?
അല്ലെങ്കില്‍ തന്നെ ചിരികള്‍ക്ക് മണം, മനം , മാനം എന്നിവ ഉണ്ടോ?
ഒരു നൂലിന്റെ മറവില്‍ ഓന്തിന്റെ മച്ചുനന്‍മാര്‍ ആണവര്‍...


ആദ്യം തേനൂറുന്ന പുഞ്ചിരി.
എന്നിലൊരു ആകാശ ഗോപുരം ഉണ്ട്
അതില്‍ കയറി
മുകളില്‍ നിന്നും ചാടാം
ഒരുമിച്ചു ഒന്നുമില്ലായ്മയുടെ താഴ്വരയിലേക്ക് ...
ചിരിക്കു ക്ഷണിക്കാനും അറിയാം.
ചുണ്ടില്‍ മധുരം ഉണ്ടെങ്കില്‍
ചിരികള്‍ ഉറുമ്പ് കൊണ്ട് പോകില്ലേ എന്ന ചീള് തമാശ കേട്ടാല്‍
ഏതു കാമുകി ചിരിക്കാനാണ്?
ആകെ കിട്ടുന്നത് ഇച്ചിരി സമയം ആണ്.
(ഡബിള്‍ മീനിംഗ് ചിരി)
ലാല്‍ ബാഗിലെ ഒഴിഞ്ഞ മൂലയില്‍
ഞങ്ങളെ കണ്ടപ്പോള്‍ ആക്കിയ ചിരി.
ഫ്ലാറ്റില്‍ ലേഡീസ് പെര്‍ഫ്യൂം മണത്ത ദിവസങ്ങളില്‍
സഹമുറിയന്മാരുടെ "അളിയാ " ചിരി .



ഇടവേള (വേല )


എം ജീ റോഡിലെ തിരക്കില്‍,
വേറൊരു ചിരിയുമായി ആ ചിരി പോകുന്ന കണ്ടപ്പോള്‍
ഒരു ജാതി ഊമ്പിയ ചിരി ഇസ്റ്റാ എന്ന് തൃശ്ശൂര്‍ ട്യൂണില്‍ ഒരു കാറ്റ്...

4 comments:

Ronald James said...

ചിരികളുടെ രാഷ്ട്രീയം.... :)

- സോണി - said...

അരാഷ്ട്രീയവാദിയായ ചിരികളുടെ മൂല്യം കുറയുന്നു...

Echmukutty said...

ചിരി നിലപാടുകളിൽ..... അത്രയ്ക്കങ്ങോട്ട് ഇഷ്ടപ്പെട്ടില്ല.....എന്നാ‍ലും.

ASOKAN T UNNI said...

പുഞ്ചിരി ഹാ കുലീനമാം കള്ളം
നെഞ്ചു കീറി ഞാൻ നേരിനെക്കാട്ടാം.....

-ചങ്ങമ്പുഴ