Tuesday, January 3, 2012

മഴവില്ല്

( പൂമുഖം )
ഉമ്മറത്ത്‌ ഞാന്‍ മലര്‍ന്നു കിടക്കുന്നു
അരികില്‍ രജനീഷിന്റെ പുസ്തകങ്ങള്‍ കമിഴ്ന്നു കിടക്കുന്നു.
മനസ്സിന്റെ തെരുവില്‍ ഉടയാടകളില്ലാതെ സ്ത്രീകളും പുരുഷന്മാരും
ചില വാക്കുകള്‍ ചിന്തകളില്‍ ആടിയുലഞ്ഞ്
ഉദ്ധരിച്ച ലിന്ഗങ്ങള്‍ പോലെ നില്‍ക്കുന്നു.

( നടുമുറ്റം )
മുഖം മൂടിയുള്ള രാത്രികളില്‍ നിന്നും
ഉലഞ്ഞു വീണ വയലറ്റ് നിറമുള്ള സാരിയുടെ മാദകത്വം കലര്‍ന്ന വര.
നിന്റെയൊരു ചുംബനതിലേക്ക്,
പുലരിയിലൊരു പിന്ഗലവര്‍ണശലഭമായ്
പുനര്‍ ജനിക്കേണ്ടിയിരുന്ന വര.
മാംസ ഭാഗങ്ങളുടെ ഓരോ കോണുകളും
മനപാഠമാക്കി, മടങ്ങി വരുന്ന വര.
"ഭൂത (കാല) " കിണറില്‍ നിന്നും
ഇന്‍ഡിഗോ നിറം പേറി പറന്നു പോകുന്ന വര.
ഏകാന്തതയുടെ നീല നിറവും
പ്രതീക്ഷയുടെ പച്ച നിറവും പൂശി
വിരഹത്തിന്റെ താപോന്നതിയില്‍ മായുന്ന മഞ്ഞവരയുടെ വേരുകള്‍.
മാടപ്രാവുകളുടെ ചിറകുകള്‍ അരിഞ്ഞപ്പോള്‍
ഉതിര്‍ന്ന ചോരയില്‍ കുതിരുന്ന
ചേരികളുടെ ചുവന്ന വര.
ശൂന്യതയില്‍ അലിഞ്ഞു ചേരുന്ന
പല വരകള്‍ ഒരു വില്ല് പോലെ
വളഞ്ഞു നില്‍ക്കുമ്പോള്‍
വിരലിലെണ്ണാവുന്ന ചിലര്‍ കൂകിയാര്‍ക്കുന്നു,
മഴവില്ല്.
------------------


ഇനി /ഇത് വായിക്കേണ്ടതില്ല :

(പിന്നാമ്പുറം)
കരിങ്കല്‍ മലകള്ക്കപ്പുറത്തു നിന്നും എത്തി നോക്കുന്നവര്‍ ,
വെളുത്ത വസ്ത്രം പുതച്ചവര്‍,
കണ്ണടച്ച് സ്വയം ഭോഗം ചെയ്യുന്നവര്‍
ഇത് വല്ലതും അറിയുന്നുണ്ടോ?
അവര്‍ ഇപ്പോഴും,
പകലിന്റെ തെരുവുകളില്‍
മഴവില്ലുകള്‍ നോക്കി നടന്നവരെ/നടക്കുന്നവരെ പേടിക്കുന്നു.
അകലെയെവിടെയോ വിശുദ്ധ മണികള്‍ മുഴങ്ങുന്നു.


Label: തല്ലരുത് :)

2 comments:

Manoraj said...

സിജീഷിന്റെ കവിതകള്‍ വ്യത്യസ്തമായ തലങ്ങള്‍ തേടിത്തുടങ്ങി. കവിതകളില്‍ പരീക്ഷണങ്ങള്‍ നടത്തുവാനുള്ള ശ്രമങ്ങള്‍ ശ്ലാഘനീയം തന്നെ. പക്ഷെ തുടര്‍ച്ചയായി ചില കവിതകളില്‍ ശൈലന്‍ മാഷിനെ അറിയാതെയെങ്കിലും അനുകരിച്ച് പോകുന്നുവോ എന്ന് സംശയം. മന:പ്പൂര്‍വ്വം വിഷയങ്ങള്‍ അത്തരത്തിലേക്ക് എത്തിക്കും പോലെ.. .

...sijEEsh... said...

വായനക്ക് നന്ദി, മനോരാജ് . മനസ്സില്‍ തോന്നുന്നത് എഴുതുക. കവിതകള്‍ക്ക് വേണ്ടി കവിത എഴുതാറില്ല എന്ന് വിനയപൂര്‍വ്വം അറിയിക്കട്ടെ. ശൈലനെ പോലുള്ള ഒരാളെ അനുകരിക്കുക എന്നത് തന്നെ നമ്മളെ കൊണ്ട് പറ്റാത്ത പണിയാണ്. പിന്നെ സെക്സ് ബിംബങ്ങളെ പറ്റി ആണ് എങ്കില്‍ ശൈലന്‍ മാത്രമല്ല ഒരു പാട് ആളുകള്‍ / കവികള്‍ നിര്‍ഭയം വളരെ മനോഹരമായി ഉപയോഗിക്കുന്നുണ്ട്. വായിക്കുന്ന / വീക്ഷിക്കുന്ന എല്ലാം നമ്മളെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മളെ സ്വാധീനിക്കുന്നുണ്ട്. ഈ കവിത എഴുതുമ്പോള്‍ ഓഷോ സ്വാധീനിച്ചിട്ടുണ്ട് എന്ന് പറയാം. കാരണം വര്‍ഷങ്ങളായുള്ള വില കുറഞ്ഞ ചിന്തകളെ ഉയരങ്ങളിലേക്ക് എത്തിച്ചത് അധെഹമാണ് പല വിഷയങ്ങളിലും. പിന്നെ പ്രേമത്തെ കുറിച്ച് നാഴിയ്ക്ക് നാല്പതു വട്ടം കവിതകള്‍ പലരും എല്ലാവരും എഴുതുന്നുണ്ട്. ലൈന്ഗികത ഉള്ള ബിംബങ്ങള്‍ എന്ത് കൊണ്ട് അത്ര എളുപ്പം എല്ലാവരും എഴുതുന്നില്ല. അതും ഭൌതികമായ ജീവിതത്തിന്റെ ഭാഗമല്ലേ? അത് മലയാളിയുടെ മനസ്സിന്റെ സദാചാര മതില്‍ ആണ്. സ്ത്രീ വഴി ചോദിക്കുമ്പോള്‍ മാന്യമായി പറയുകയും , തിരിഞ്ഞു നടക്കുമ്പോള്‍ അവളുടെ ചന്തിയുടെ ഭംഗി ആസ്വീധിക്കുകയും ചെയ്യുന്ന മലയാളിയുടെ മനസ്സ്.