Monday, September 12, 2011

മാനസാന്തരങ്ങള്‍

എറണാകുളം സൗത്തില്‍ നിന്നും
നേരം പരപരാ വെളുപ്പിന്
കൊല്ലത്തേക്ക്
തീവണ്ടിയില്‍.
പാളിയ നോട്ടങ്ങള്‍
അങ്ങോട്ടും
ഇങ്ങോട്ടും.
ഞാന്‍ ഭദ്രം എങ്കിലോ എല്ലാം ഭദ്രം.
കൈകള്‍ ,
കക്ഷത്തില്‍ ക്ലചിലെന്ന പോലെ അമര്‍ത്തി
കൂട്ടിപിണച്ചു വെച്ചു.
ഉറക്കത്തിന്റെ ഗിയര്‍ ഇട്ടു.
തിരുവല്ല വരെ ശുഭ മരണം.
അവിടെ നിന്നും കയറിയ
വെളുത്ത രണ്ടു ആന്റിമാരുടെ
കളകൂജനം.
ഉറക്കത്തിന്റെ ഗിയര്‍ വഴുതുന്നു.
ഹേ, അതല്ല. :)
അവരുടെ ഉറക്കെയുള്ള സംഭാഷണങ്ങളില്‍ -
പുട്ടിനു തേങ്ങ പോലെ,
എസ് എം എസ്സിലെ 'ഡാ' വിളി പോലെ,
സംസാരത്തിലെ 'യു നോ' പോലെ,
ചൈനാ പടക്കം പോലെ ഇടയ്ക്കു ചീറ്റലോടെ,
കര്‍ത്താവിനു സ്തോത്രം.
ദൈവകാരുണ്യം.
മധ്യസ്ഥ പ്രാര്‍ത്ഥന.
അത്ഭുത പ്രവര്‍ത്തനങ്ങള്‍.
അടയാളങ്ങള്‍.
ഉറക്കം പോയ ഈ ഹതഭാഗ്യന്‍
കൊല്ലം പ്ലാറ്റ്ഫോമില്‍ കാലു കുത്തിയപ്പോള്‍
അറിയാതെ പറഞ്ഞു പോയി.
സ്തോത്രം ഗുരുവായുരപ്പാ സ്തോത്രം.
ഇന്‍ഷാ കൊടുങ്ങല്ലൂരമ്മേ,
ഇവര്‍ സൗത്തില്‍ നിന്നും കയറാഞ്ഞത്
അങ്ങയുടെ കാരുണ്യം.

ഈ കവിത ലൈക്കിയാല്‍ നിങ്ങള്‍ക്ക് ഓണം ബമ്പര്‍ ലോട്ടറി അടിക്കും.
ഒരാള്‍ ഇത് കൊള്ളില്ല എന്ന് പറഞ്ഞു അയാള്‍ക്ക്‌ ബാറില്‍ നിന്നും അടി കിട്ടി.

11 comments:

SHANAVAS said...

കവിത രസിച്ചു..നന്നായി...അപ്പോള്‍ ലോട്ടറി???

Manoraj said...

സിജീഷേ.. ഈ ചതിക്ക് ഞാന്‍ കൂട്ടില്ലെന്റെ മുഹിക്രി തിരുമേനീ :)

ASOKAN T UNNI said...

കലക്കി.
ഉപമകളിലെ രസികത്വം നന്നായി ആസ്വദിച്ചു.
വി കെ എൻ ആവേശിക്കുണ്ടോ....

Sandeep.A.K said...

‎"ഈ കവിത ലൈക്കിയാല്‍ നിങ്ങള്‍ക്ക് ഓണം ബമ്പര്‍ ലോട്ടറി അടിക്കും.
ഒരാള്‍ ഇത് കൊള്ളില്ല എന്ന് പറഞ്ഞു അയാള്‍ക്ക്‌ ബാറില്‍ നിന്നും അടി കിട്ടി."

ഭാഗ്യകുറി എടുക്കാറില്ലാത്തതിനാല്‍ ആ ആശ വേണ്ട.. ബാറില്‍ കയറാത്തത് കൊണ്ട് ആ പേടിയും വേണ്ട.. :)

എന്തായാലും ഉറക്കം പോയത് കൊണ്ട് മാനസാന്തരങ്ങള്‍ ഉണ്ടായില്ലേ.. അങ്ങനെ ആശ്വസിക്കാം.. ഇഷ്ടമായി..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഒരു നൂറിന്റെ നോട്ട് കൊണ്ട്
ഭണ്ഡാരത്തിലെ പുണ്യം‌ അളന്നെടുത്ത്
മറുകയ്യില്‍‌ ബാല്യത്തിന്റെ മടിക്കുത്തില്‍‌
പിടിമുറുക്കുമ്പോഴും‌ എന്റെ തോളിലെ ഭാണ്ഡക്കെട്ടില്‍‌
നാളേക്കായി ഞാന്‍ വാങ്ങിച്ച് വച്ച മോക്ഷം സുഖമായുറങ്ങുന്നുണ്ടായിരുന്നു....

സ്തോത്രം......

കവിത നന്നായി

മിഴിയോരം said...

നിങ്ങൾ മൂന്നു പേരു മാത്രമേ കൂപ്പയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിൽ അവർ എങ്ങനെ
പ്രാർത്ഥിക്കാതെ ഇരിക്കും!!:))

Echmukutty said...

രസിച്ചു, പിന്നെ ലോട്ടറിയും അയ്യോ! ആ അടിയും എനിയ്ക്കു വേണ്ട......

yousufpa said...

തനിക്കടി കിട്ടും...

SMIJAY said...

nannayittund bhai

Anil cheleri kumaran said...

ഗൊള്ളാം ഗൊള്ളാം.

വി.എ || V.A said...

എഴുതിയ ബ്ലോഗ്പോസ്റ്റ് നല്ല രസാവഹം. കമെന്റിൽ ‘മിഴിയോരം’ സംശയിച്ചത് അതിനെക്കാൾ വിനോദം. അനുമോദനങ്ങൾ......