Wednesday, July 27, 2011

ഞാനും നീയും നമ്മളും

ഇവിടെ ഞാന്‍ ഞാനല്ല
അവിടെ നീ നീയുമല്ല
പക്ഷെ, ഒരുമിച്ചിരിക്കുമ്പോള്‍
ഞാനും നീയും നമ്മളുടെ
ആരായിരിക്കും?
കീഴ്ചുണ്ടുകള്‍, ചുണ്ടുകള്‍ കൊണ്ട് കീഴ്പ്പെടുത്തി ,
തലയിലെ മുടിയിഴകളിലൂടെ
വിരല്‍ കൊണ്ട് ,
ഇവിടെ നമ്മളില്ല എന്നെഴുതി,
പെരുമഴ പെയ്തു തീരും വരെ
നനഞ്ഞു നില്‍ക്കാം.
വാതിലില്‍ തട്ടാതെ അകത്തേക്ക് വരുന്നവരെ കാണാന്‍ കണ്ണുകള്‍ ഇല്ല.
കൊന്തയിലെ മണികള്‍, പാപം എന്ന് മന്ത്രിക്കുന്നത് കേള്‍ക്കാന്‍ ചെവികളില്ല.
അരുതെന്ന് പറയേണ്ട ചുണ്ടുകള്‍ ബന്ധിതമാണ്
അല്ലെങ്കില്‍ തന്നെ, ആരും ഇവിടെയില്ലല്ലോ.
ഇല്ലായിരുന്നല്ലോ.

7 comments:

yousufpa said...

ബന്ധനസ്തമാക്കപ്പെട്ട ചുണ്ടുകൾ ചുണ്ടുകളാൽ തുറക്കപ്പെടുകയും ആവാം.പക്ഷെ, ഇവിടെ ആരും ഇല്ലാതെ പോയില്ലേ..

ജയിംസ് സണ്ണി പാറ്റൂർ said...

നല്ലൊരു കവിത വായിച്ചു

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഞാന്‍ എന്നതു ആപേക്ഷികമാണല്ലേ? പക്ഷെ 'ഞാനില്ലായ്മ' എന്നത് "നമ്മളുണ്ടാവുന്നതിന്റെ" തുടക്കമല്ലേ. നമ്മളുണ്ടായിട്ടും ഞാന്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ആ ഞാന്‍ പ്രശ്നമാണു. :)

കവിതകൊള്ളാം, ചിന്തോദ്ദീപകം

- സോണി - said...

"ഒരുമിച്ചിരിക്കുമ്പോള്‍
ഞാനും നീയും നമ്മളുടെ
ആരായിരിക്കും? - നല്ല വരികള്‍

ASOKAN T UNNI said...

സിജീഷേ,
കവിത കൊള്ളാം .
ഒന്നുകൂടി കാച്ചിക്കുറുക്കാമായിരുന്നു.
ആശംസകൾ.

sooraj said...

:( i missed the usual spark that usually ur writings had... may be ths s a little diff one(topic)... keep it up....

Echmukutty said...

കവിത നന്നായി. അഭിനന്ദനങ്ങൾ.