Tuesday, April 19, 2011

Review: Love experiences of @ scoundrel poet


ഇതൊരു നിരൂപണം അല്ല സ്വയംഭോഗം ആണ്. കവിതയെ കാമിച്ചു നടക്കുന്നവന്‍റെ സ്വയംഭോഗം. എത്രവര്‍ഷമായി അവളുടെ പിന്നാലെ നടക്കുന്നു. അവള്‍ എപ്പോഴും ശൈലന്‍റെ കൂളിംഗ് ഗ്ലാസ്സിലും, കുഴൂരിന്‍റെ ഉരുട്ടലിലും, മേതിലിന്‍റെ മേത്തും ഒക്കെ ആയി പാറി കളിക്കുന്നതലാതെ കാര്യമായിട്ടൊന്നു നോക്കുന്ന പോലുമില്ല. വല്ലപ്പോഴും എകാന്തമായ് രാത്രികളില്‍ അടിവസ്ത്രം നനയ്ക്കുന്ന തുള്ളികള്‍ പോലെ രണ്ടു വരികള്‍. അതാരും കാണാതെ കഴുകി ഒന്നുമറിയാത്ത പോലെ കിടന്നുറങ്ങും. അലങ്കാരത്തിന്‍റെ ലഘുവും ഗുരുവും അടുക്കി ധരിച്ചു, വൃത്തവും വരച്ചു നില്‍ക്കുന്ന നാടന്‍ മങ്കകളെ ആശാനും, ഉള്ളൂരും, പീയും, പോലുള്ള മഹാകവികള്‍ സ്വന്തമാക്കിയപ്പോഴും ആ സുന്ദരികളെ മോഹിക്കാന്‍ അര്‍ഹതയുണ്ടോ എന്ന സംശയം ആയിരുന്നു .ചെറിയ വസ്ത്രങ്ങളില്‍ വീര്‍പ്പു മുട്ടി നില്‍ക്കുന്ന അവളെയാണ്. അടുക്കും ചിട്ടയുമില്ലാതെ അവള്‍, ആധുനിക കവിത .ആവശ്യ ഭാഗങ്ങളില്‍ മുഴപ്പും പ്രദര്‍ശിപ്പിച്ചു നില്‍ക്കുമ്പോള്‍ ആരാണ് അവളെ മോഹിക്കാത്തത്. അങ്ങനെയാണ് ശൈലന്‍റെ Love experiences of @ scoundrel poet കാണുന്നത്.


പുസ്തകം മറിച്ചാല്‍ കാണുന്നത് love ഇല് ഒളിഞ്ഞിരിക്കുന്ന fuck . അതെ, മാംസ നിബദ്ധം തന്നെയാണ് ചില രാഗങ്ങള്‍ എന്നുറക്കെ പറയാനുള്ള ചങ്കൂറ്റം. ആ പറഞ്ഞ ഒരു ഗുണം നിങ്ങളില്‍ ഉണ്ടെങ്കില്‍ മാത്രം ഈ പുസ്തകം വായിച്ചാല്‍ മതി. അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് നിങ്ങള്‍ക്കു ബാത്ത്റൂമില്‍ കയറുക വേണ്ടി വരും ശര്‍ദിക്കാന്‍ ആണെന്ന് നിങ്ങള്‍ക്കു പറയാം. പക്ഷെ അത് ഞങ്ങള്‍ വിശ്വസിക്കണം എന്നില്ലല്ലോ.

സിതാരയുടെ ആമുഖം എന്ത് കൊണ്ടും യോജിക്കുന്നു എന്ന് പറയാതെ വയ്യ. കാരണം അവള്‍ അവന്‍ തന്നെ ആവുന്നു.. അവന്‍ അവളും.. പണ്ടത്തെ സൂര്യന്മാരെ നാല്പതു എന്ന സൈസില്‍ ഒതുക്കുമ്പോഴും, രാവിലെ പുഴുങ്ങി വെച്ച നിലകടല അത്താഴം കഴിക്കുമ്പോഴും "കൊല്ലങ്ങള്‍ക്ക് ശേഷം "അവര്‍ പോയതെപ്പോഴായിരുന്നു" എന്ന് ആലോചിക്കുന്നു. പാറുവിനെ കുറിചോര്‍ക്കില്ല എന്ന് പറയുമ്പോഴും ഗൈനകോളജിസ്റ്റിനേയും നീതുവിനെയും ഓര്‍ത്തെടുക്കുന്ന മനസ്സില്‍ "വനപേച്ചി"യുടെ കളഞ്ഞു പോയ യോനി തുളച്ചു പറക്കുന്ന ശബ്ദം.

"ഭാഷകളില്ലാത്ത
ഒരു വന്‍കര
ലിപികളില്ലാത്ത
സാമ്രാജ്യം "
എങ്കിലും അവള്‍ "രജസ്വല" ആയപ്പോള്‍
" ആര്‍ക്കാണറിയാത്തത്‌
അവള്‍ക്കു ചാവാനാവില്ലെന്നത്..."

"മാളവികേ...
മാളം വികസിച്ചവളെ" എന്ന് വായിച്ചപ്പോള്‍ പിന്നാലെ സ്വാഭാവികമായും ചിരിയോടെ വായിച്ചത്
ശൈലാ....
നാണം കേട്ടവനെ എന്നായിരുന്നു...

കറസ്പോണ്ടന്‍സ് ആയി നീ ശ്രീവിദ്യ 3 യേ സ്വയംഭോഗം പഠിപ്പിച്ചപ്പോള്‍ കേരളത്തില്‍ ലൈംഗീക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമ്പോള്‍ നിന്നെ അതിന്‍റെ തലവന്‍ ആക്കാന്‍ യോഗ്യത ഉണ്ടെന്നു തോന്നി. ഖജുരാഹോയിലെ ക്ഷേത്ര വിസ്മയങ്ങള്‍ പണിതത് എഴ് മണിക്കൂര്‍ കൊണ്ടാണെന്ന് കണ്ടു പിടിച്ചത് നീയായിരുന്നു. ശൈലാ നീ മാഷാണ് മാഷ്‌.. അദ്ധ്യാപകന്‍.

മരുഭൂമികള്‍ ചുട്ടു പഴുക്കുന്നതും, മദാലസയുടെ മസാല ദോശ നുകര്‍ന്നതും,കുട്ടികള്‍ക്ക് വേണ്ടത്ര മാത്രം കൊടുത്തും.. അങ്ങനെ അങ്ങനെ..
അമ്മ പോയപ്പോള്‍ മരിച്ചത് ശൈലന്‍ തന്നെയാണ്, നേരില്‍ കണ്ടിട്ടില്ലാത്തവളെ സ്വപ്നത്തില്‍ കണ്ടപ്പോഴും, ഇതിനുള്ളിലെവിടെയോ പ്രണയം നിറഞ്ഞൊഴുകുന്ന നിസ്സഹായനായ ശൈലനെയും അടുത്തറിഞ്ഞു.


മുഖം നോക്കിയാല്‍ മാന്യതയുടെ മുഖം മൂടി ധരിച്ചു മൊഴിഞ്ഞു, അവള്‍ തിരിഞ്ഞു നടക്കുമ്പോള്‍ അവളുടെ നിതംബത്തെ നോക്കി വെള്ളമിറക്കുകയും, സിനിമ തിയേറ്ററില്‍ അബദ്ധത്തില്‍ കാലൊന്നു മുട്ടിയാല്‍ കലിപ്പോടെ നോക്കി ദഹിപ്പിക്കുകയും രാത്രി പിന്‍വാതില്‍ തുറന്നു കൊടുക്കുകയും ചെയ്യുന്ന മലയാളിയുടെ കപട സദാചാരത്തിന്‍റെ മുഖത്ത് നോക്കിയുള്ള ഒരു കാര്‍ക്കിച്ചു തുപ്പല്‍ അഥവാ ആട്ട് തന്നെയാണീ പുസ്തകം. ഈ പുസ്തകത്തി ന്‍റെ പ്രസാധകന്‍ പാപിറസ് ബുക്സിന്‍റെ ഹരിക്ക് ഒരു നന്ദി പറയാതെ പോകുന്നത് മോശമായിരിക്കും. നന്നായി ഹരി. ഈ ആശയവും, സാക്ഷാല്കാരവും മനോഹരമായി പൂര്‍ത്തിയാക്കിയ നിനക്ക് പ്രത്യേകം നന്ദി.

തുടക്കകാരന്‍ ആയതു കൊണ്ടാവാം. "ഞാറ്റു വേല"യില്‍ നീ പറഞ്ഞ പോലെ, നിരൂപണ സ്വയം ഭോഗത്തിന്‍റെ ഈ ശീഘ്ര സ്ഖലനം ഒഴിവാക്കാവതല്ല .
"മാപ്പ്
പ്രതീക്ഷിക്കണ്ട , സോറി.
മാപ്പ്
പ്രതീക്ഷിക്കുന്നില്ല"

6 comments:

yousufpa said...

ഈ പുസ്തകം ഞാൻ വായിച്ചിട്ടില്ല അല്ല വാങ്ങിയില്ല എന്നു തന്നെ പറയാം..കാരണം അതൊരു മുൻ വിധിയോടെ ആയിരുന്നു.സെക്സിന്റെ അതിപ്രസരം ഒന്ന് മറിച്ചു നോക്കിയപ്പോൾ അനുഭവപ്പെട്ടു.ഒരു പുസ്തകം വാങ്ങുമ്പോൾ അത് കുടുംബത്ത് കയറ്റാൻ പറ്റുന്നതാണൊ എന്നു കൂടി ശ്രദ്ധിക്കാറുണ്ട്.
സിജീഷിന്റെ നിരൂപണത്തിൽ,ഞാനത് വായിക്കേണ്ടിയിരുന്നു എന്ന് തോന്നിപ്പോയി.
നന്നായി നിരൂപണം നടത്തി.

Sandeep.A.K said...

നന്നായിട്ടുണ്ട് റിവ്യൂ.. ഈ പുസ്തകം പോലും നന്നായിട്ടുണ്ടെന്ന് പറഞ്ഞാല്‍ സമൂഹം എന്ത് കരുതുമെന്ന് ചിന്തിച്ചു വശാവുന്നവരാണു നമ്മുടെ ചുറ്റുമുള്ളവര്‍.. അവര്‍ക്ക് ദാഹനകെടുകള്‍ ഉണ്ടാക്കാന്‍ ഇനിയും ശൈലന്റെ സ്റ്റൈലന്‍ കവിതകള്‍ ഉണ്ടാവട്ടെ.. ബ്ലോഗേഴ്സ് മീറ്റില്‍ വെച്ച് കറുത്ത കുപ്പായക്കാരനായ നിങ്ങളെ ശ്രദ്ധിച്ചുവെങ്കിലും കൂടുതല്‍ പരിജയപെടാന്‍ കഴിഞ്ഞില്ല.. ക്ഷമിക്കുക..

abith francis said...

sijeeshetta....thanks for the review...

meetinu poyirunnu alle??adipoli ayirunno???

Manoraj said...

സിജീഷേ.. ഈ പോസ്റ്റ് പുസ്തകവിചാരത്തിലേക്ക് എടുക്കാമല്ലോ അല്ലേ.. ഒന്ന് അറിയിക്കുക..

നിരക്ഷരൻ said...

പുസ്തകം തുഞ്ചൻ പറമ്പിൽ നിന്ന് വാങ്ങി, ശൈലനേയും അവിടെ വെച്ച് പരിചയപ്പെട്ടു. ഇനി അതൊന്ന് വായിക്കട്ടെ.

ടി പി മാര്‍ക്കോസ് ഡിസാഡി said...

thanks macha....