Sunday, March 20, 2011

അഗ്നിപര്‍വതം

ഈ ശാന്തതയെ വിശ്വസിക്കരുത്
ഇതൊരു പുഴയുടെ തനതല്ല.
പൊട്ടിത്തെറിക്കാന്‍ പാകമായ
അഗ്നിപര്‍വതത്തിന്‍റെ സംഗീതമാണ്.
പുക മറഞ്ഞു,
ആകാശത്തേക്ക് ലാവ പൊട്ടിയൊഴുകുമ്പോള്‍
താഴ്വാരത്തുള്ളവ അഭയാർഥിക്യാമ്പ് തേടി പോകും
സ്വര്‍ണ നിറമുള്ള തിളയ്ക്കുന്ന ദ്രാവകത്തിന്നു മുകളിലൂടെ,
പുറത്തു വരാന്‍ വെമ്പി നില്‍ക്കുന്ന-
ഉള്‍കാമ്പിന്‍ ഉള്‍തുടി അവയിലൂടെ പുറത്തു വന്നു-
ആളുകള്‍ ഒഴിഞ്ഞു പോയ
അടിവാരത്തിന്‍റെ അടിവയറില്‍
ചുംബിച്ചു അതോടലിഞ്ഞു ചേരും.

9 comments:

റ്റോംസ് | thattakam.com said...

സ്വര്‍ണ നിറമുള്ള തിളയ്ക്കുന്ന ദ്രാവകത്തിന്നു മുകളിലൂടെ,
പുറത്തു വരാന്‍ വെമ്പി നില്‍ക്കുന്ന-
ഉള്‍കാമ്പിന്‍ ഉള്‍തുടി അവയിലൂടെ പുറത്തു വന്നു-
ആളുകള്‍ ഒഴിഞ്ഞു പോയ
അടിവാരത്തിന്‍റെ അടിവയറില്‍
ചുംബിച്ചു അതോടലിഞ്ഞു ചേരും.

ജന്മസുകൃതം said...

കവിതയും ഒരഗ്നിപര്‍വതം തന്നെ.
അഭിനന്ദനങ്ങള്‍

Unknown said...

ഡാ സംഭവം കൊള്ളാം...!!
പക്ഷേ എവിടെയോ ഒരു ഇണക്കക്കുറവില്ലെ? വരികള്‍ക്കിടയില്‍.. എന്റെ സംശയമാണ്‌ ട്ടോ..

...sijEEsh... said...

ഞാന്‍ പറയാന്‍ ശ്രമിച്ചത് അഗ്നിപര്‍വതം ആയി ഇരിക്കുന്നതിന്റെ സംഗീതത്തെ കുറിച്ചാണ്.
അതിന്റെ ഉള്തുടിയുടെ ദാഹത്തെ കുറിച്ചാണ്...

ഷൈന്‍ ചേട്ടന്‍ തെളിച്ചു പറഞ്ഞാല്‍ ഉപകാരമായിരിക്കും..

yousufpa said...

ഒന്നുകൂടെ എഡിറ്റ് ചെയ്താൽ നന്നാകുമായിരുന്നു. ഇതിലും..!

...sijEEsh... said...

ഇക്കാക്ക്‌ മെയില്‍ അയച്ചു വിശദീകരണം അയച്ചിട്ടുണ്ട്.. :)

Anonymous said...

കവിത ഇഷ്ടമായി സിജീഷ്‌ :)

Echmukutty said...

ശാന്തതയെ വിശ്വസിയ്ക്കരുത്......

ഇഷ്ടമായി വരികൾ.

SMIJAY said...

യാത്ര നിലക്കാതെ തുടരുക