Wednesday, February 9, 2011

അടിയൊഴുക്കുകള്‍

നുരഞ്ഞു പൊങ്ങുന്ന വെറുപ്പ്‌
മാളത്തില്‍ നിന്നും കഴുത്തു നീട്ടുന്ന നിസ്സഹായത.
പൂക്കളുമായ് പോകുന്നവളുടെ
ഉന്തി നില്‍ക്കുന്ന നിതംബം പോലെ പ്രതീക്ഷകളും.
അവളുടെ അരക്കെട്ടിന്റെ താളം സ്വപ്നങ്ങളും.
തിരിച്ചു വരാന്‍ കഴിയാത്ത വഴികളാണ് ഓരോ പാട്ടുകളും.
കാന്‍വാസില്‍ ഉണങ്ങി പോയ ചായചിത്രങ്ങള്‍
പറിച്ചെടുക്കുക രസമുള്ള പണിയാണെന്ന്
പഠിപ്പിച്ച മന്ത്രവാദിയെ കാണാന്‍
മൌനം കോര്‍ത്ത കൊന്തമാലയും ഏന്തി
ഏകാന്തതയുടെ ഭാണ്ഡവും പേറി മല കയറുന്ന
വിദൂഷകരുടെ നഗ്നതകള്‍ .
അവരുടെ ലിഗംത്തിന്റെ ജാതി നോക്കുന്ന വഴിപോക്കരും,
എന്റെ ചിന്തകള്‍ ചുമക്കാതെ, നോക്കു കൂലി ചോദിക്കുന്ന എന്റെ വിപ്ലവവും.
പിന്നിടുന്ന വഴിയരുകില്‍ പിച്ചിച്ചീന്തിയ ചില ജമന്തി പൂക്കളും.

10 comments:

Sileep Kumar M S said...

എന്റെ ചിന്തകള്‍ ചുമക്കാതെ, നോക്കു കൂലി ചോദിക്കുന്ന എന്റെ വിപ്ലവവും.
പിന്നിടുന്ന വഴിയരുകില്‍ പിച്ചിച്ചീന്തിയ ചില ജമന്തി പൂക്കളും.

Good one..! :-)

yousufpa said...

ഒരസ്വസ്തതയുടെ ചുറ്റുപാടായി മാറിയിരിക്കുന്നു കാലം. എവിടെയും താൻപോരിമയുറ്റെ താളം ആണ്‌. കവിത രസിച്ചു.

Echmukutty said...

നിസ്സഹായതയും വെറുപ്പും മാത്രം.....
നോക്കുകൂലി ചോദിയ്ക്കുന്ന വിപ്ലവത്തിന് ബാക്കിയെന്തുണ്ടാകും?

Unknown said...

ഉന്തി നില്‍ക്കുന്ന നിതംബം പോലെ പ്രതീക്ഷകളും ...Keep the good work going !!!

anEEEsh said...

കൊന്തമാല എന്ന വാക്ക് തെറ്റല്ലേ?
കൊന്ത എന്നാല്‍ ഒരു പ്രത്യേക പ്രാര്‍ത്ഥന എന്നും ആ പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കുന്ന മാല എന്നും ആണ് അര്‍ഥം...

ശ്രീ said...

കൊള്ളാം

ASOKAN T UNNI said...

നന്നായിട്ടുണ്ട്

Manoraj said...

കവിത രസച്ചരട് മുറിയാതെ കൊണ്ടുപോയിട്ടുണ്ട്.

Pranavam Ravikumar said...

വരികള്‍ മനോഹരം..!

abith francis said...

സിജീഷേട്ടാ...എനതെയും പോലെ ഇതും മനസിലാക്കാന്‍ ഇത്തിരി സമയം എടുത്തു...നന്നായിട്ടുണ്ട്ട്ടോ...