Friday, December 3, 2010

ഇന്റര്‍നാഷണല്‍ (ബ്ലോഗേഴ്സ്) ബുക്ക്‌ ഫെസ്റിവല്‍

പുസ്തകം കണ്ടാല്‍ പിന്നെ ആക്രാന്തം ആണ്. അപ്പോള്‍ പുസ്തക മേളക്ക് പോയാലോ ? ഗ്രഹിണി പിള്ളേര് ചക്ക കൂട്ടാന്‍ കണ്ട പോലെ തന്നെ. :) കുറെ മേടിക്കും എന്നിട്ടോ വായിക്കാന്‍ സമയം ഒന്നും ഉണ്ടാവില്ല എങ്കിലും വായിച്ചു തീര്‍ക്കാം എന്ന പ്രതീക്ഷയോടെ വാങ്ങിക്കും. പിന്നെ ഇപ്രാവശ്യം ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫെസ്ടിവലിന് ഒരു പ്രത്യേകത കൂടി ഉണ്ട്. പ്രസാധക രംഗത്തെ അതി കായന്മാരുടെ ഇടയില്‍ നമ്മുടെ ബൂലോകത്തെ പുസ്തകങ്ങളും ഒരു സ്ടാളില്‍ ലഭിക്കുന്നു. ബൂലോകത്തെ വിശേഷങ്ങള്‍ ഭൂലോകതിന്നു പരിചയപെടുത്തിയ എന്‍ ബി publications ആണ് stall തുറന്നിട്ടുള്ളത്.കുത്തക പ്രസാധകരുടെ അനുമതിക്ക് കാത്തു നില്‍ക്കാതെ, ബൂലോക കഥകളും വിശേഷങ്ങളും പുസ്തക രൂപത്തിലാക്കി കഴിവുള്ള ബ്ലോഗ്ഗര്‍ മാരെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്ക്കും നന്ദിയും സന്തോഷവും അറിയിക്കട്ടെ.

എന്‍.ബി.പബ്ലിക്കേഷന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, കലിയുഗവരദന്‍, എന്നിവക്കൊപ്പം കൃതി പബ്ലിക്കേഷന്‍സിന്റെ മൌനത്തിനപ്പുറത്തേക്ക്.. സിയെല്ലെസ് ബുക്ക്സിന്റെയും , ബുക്ക് റിപ്പബ്ലിക്കിന്റെയും പുസ്തകങ്ങള്‍ എന്‍.ബി.പബ്ലിക്കേഷന്റെ 124 ആം നമ്പര്‍ സ്റ്റാളില്‍ ഡിസ്കൌണ്ട് വിലയില്‍ ലഭ്യമാണ്. ബൂലോകത്തെ എല്ലാവരും പുസ്തക മേളക്ക് പോകണം. നമ്മുടെ stall വിസിറ്റ് ചെയ്യണം. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കണം.പ്രചോദനം ആവണം. ഇനിയും എഴുത്തുകാര്‍ ബൂലോകത്ത് നിന്നും ഉയര്‍ന്നു വരണം.എല്ലാ വിധ ആശംസകളും പിന്തുണയും അറിയിക്കുന്നു.

അപ്പോള്‍ അവിടെ കാണാം അല്ലെ ? (നിങ്ങളില്ലാതെ എന്താഘോഷം )




































8 comments:

nandakumar said...

:)

താങ്ക്സ് ഡാ...
ഇതൊരു നല്ല പ്രചരണമാകട്ടെ. കൂടുതല്‍ പേര്‍ ബ്ലോഗ് പുസ്തകങ്ങള്‍ വാങ്ങട്ടെ.

(ആശംസകള്‍ എന്ന പഴകി പഴകി തേഞ്ഞ വൃത്തികെട്ട വാക്ക് ഇനിയെങ്കിലും ആരും പറയാതിരിക്കട്ടെ)

Manoraj said...

ബ്ലോഗ് എന്താണെന്നും എന്താണ് ഇ എഴുത്ത് എന്നുമെല്ലാം ചോദിച്ച് ഒട്ടേറെ ആളുകള്‍ സ്റ്റാളില്‍ വിസിറ്റ് ചെയ്യുന്നുണ്ട്. അവരോടൊക്കെ ബ്ലോഗിന്റെ ഭാഗമാണ് ഞങ്ങളും എന്ന് പറയുമ്പോള്‍ ചെറിയ ഒരു ചാരിതാര്‍ത്ഥ്യം. സിജീഷ് പറഞ്ഞത് വളരെ ശരിയാണ്. ബൂലോകത്തിലെ എഴുത്തുകാരെ പുറം‌ലോകത്തേക്ക് കൊണ്ട് വരുവാനുള്ള എന്‍.ബിയുടെയും കൃതിയുടേയും സിയെല്ലെസിന്റെയും ബുക്ക് റിപ്പബ്ലിക്കിന്റെയും എല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മള്‍ ബ്ലോഗേര്‍സ് പിന്തുണ നല്‍കിയില്ലെങ്കില്‍ പിന്നെ ആരാ നല്‍കുക. അതുകൊണ്ട് കഴിവതും എല്ലാ ബൂലോകവാസികളും അവിടേക്ക് വരിക.

@നന്ദകുമാര്‍ : പറ്റൂല്ല. ഞാന്‍ ആശംസകള്‍ പറഞ്ഞിട്ടേ പോകൂ.. ഹല്ല പിന്നെ:):) പിന്നേ മരണമറിയിച്ച പോസ്റ്റില്‍ വരെ നമ്മള്‍ ആശംസകള്‍ അടിച്ചിരിക്കുന്നു. പിന്നെയാ ഇവിടെ.. :):)

Manoraj said...
This comment has been removed by the author.
mini//മിനി said...

മൌനത്തിനപ്പുറത്തേക്ക് കടക്കുകയാണല്ലൊ നമ്മൾ

എന്‍.ബി.സുരേഷ് said...

cheithathum paranjathumellam nannayi,

അരുണ്‍ കരിമുട്ടം said...

ബ്ലോഗേഴ്സിന്‍റെ കൂട്ടായ്മയുടെ വിജയമാണ്‌ സ്റ്റാളില്‍ കാണുന്നതെന്ന് എല്ലാവരും പറഞ്ഞ് അറിഞ്ഞു.ഇനിയും വിജയങ്ങള്‍ ആവര്‍ത്തിക്കട്ടെ :)

SMIJAY said...

ഒരു മാറ്റം ഉണ്ടായേ തീരു

SMIJAY said...

ഒരു മാറ്റം ഉണ്ടായേ തീരു