Monday, June 28, 2010

ഹില്‍ പാലസ്

അങ്ങിനെ ഒരു weekend കൂടെ കഴിഞ്ഞേ...
കേരളത്തിന്റെ ദേശീയ ഉത്സവം" ഹര്‍ത്താല്‍" ഞങ്ങള്‍ 'രാവണന്‍ (തമിഴ് )' കണ്ടു ആഘോഷിച്ചു.
അസാധ്യമായ Cinematography സന്തോഷ് ശിവന്‍ കലക്കി...
ചില Frames എല്ലാം തകര്‍പ്പന്‍ ആയിരുന്നു...
പടം ഒരു average ആണ്..

സണ്‍‌ഡേ പതിവുപോലെ 11 മണി വരെ ഉറക്കം.. അലക്കല്‍...
അപ്പോഴാണ്‌ അനിയന്റെ സുഹൃത്ത് ത്രിപുണിത്തറ ഹില്‍ പാലസ് കാണാന്‍ വിളിച്ചത്..
ഹൂ.. വിടമാട്ടേ...
വിടമാട്ടേ ....
അതേ നമ്മുടെ നാഗവല്ലിയുടെ സ്ഥലം ..കേട്ട പാതി കേള്‍ക്കാത്ത പാതി... നമ്മുടെ ബാഗും തൂക്കി പുറപ്പെടാന്‍ തയ്യാറായി...
ഇക്കുറി യാത്രയില്‍ സഹധര്‍മിണിയും ഉണ്ടേ... (അപ്പോള്‍ അറിയാലോ.. Full planning..)
അപ്പോള്‍ പറഞ്ഞു വന്നത്.. ഹില്‍ പാലസ് ..
പ്രവേശനതിന്നു ടിക്കറ്റ്‌ എടുക്കണം.. ക്യാമറ ഉണ്ടെങ്കില്‍ അതിന്നും...
ഉദ്യാനത്തിന്നു നടുവിലൂടെയുള്ള പടികള്‍ കയറിച്ചെല്ലുമ്പോള്‍ നില്‍ക്കുന്ന രണ്ടു തരുണി
മണികളെ(പ്രതിമകള്‍) കണ്ടില്ലേ...
ഓര്‍മ്മയുണ്ടോ......?അതാണ്‌ നമ്മുടെ ഇന്നസെന്റ് കാലന്‍ കുട തൂക്കിയിട്ട്, "രാഘവോ.. രാഘവാ.. "എന്ന് വിളിച്ചു കയറുന്ന സ്ഥലം. പാദ രക്ഷകള്‍ ഊരി വെയ്ച്ചു വേണം ഉള്ളില്‍ കയറാന്‍.ഉള്ളില്‍ കയറിയാല്‍ നമ്മളുടെ സ്ഥാവര ജന്ഗമ വസ്തുക്കളെല്ലാം അവര്‍ മേടിച്ചു വെയ്ക്കും. പിന്നേ പടി കയറി മുകളില്‍ എത്തിയാല്‍ കരവിരുതിന്റെ അത്ഭുത ലോകം. മരത്തില്‍ കൊത്തിയ പണികള്‍ കണ്ടപ്പോള്‍ ഒന്നെനിക്ക് മനസിലായി. പണ്ടത്തേ ആളുകള്‍ പ്രത്യേകിച്ച് കലാകാരന്മാര്‍ നല്ല ഫുഡും അടിച്ചു ഏതെങ്കിലും രാജകൊട്ടാരത്തില്‍ സുഖം ആയി വാണിരുന്നു. അസൂയ ഉണ്ടേ... ഇച്ചിരി വര കൊണ്ട് ഈ കാലഘട്ടത്തില്‍ ഇവിടെ പിടിച്ചു നില്‍കാന്‍ പെടുന്ന പാട് നമ്മള്‍ക്കെ അറിയൂ.. അന്ന് ജനിച്ചാല്‍ മതിയായിരുന്നു.. :( ഞാന്‍ പറഞ്ഞു വന്നത് ആ പണികളുടെ details ne കുറിച്ചാണ്.. അത്രയും സമയം ചിലവഴിച്ചു പ്രതിഭയുള്ള ആളുകള്‍ ചെയ്ത അപൂര്‍വ ശേഖരം. അതി ഗംഭീരം..കലാപരം. രാജസിംഹാസനം മരവും ലോഹവും മിക്സ്‌ ചെയ്തു പണിത പോലെ ഉണ്ട്. ചരിത്രമുറങ്ങുന്ന ചുമരുകള്‍... എന്റെ ചുണ്ടില്‍ "ഒരു മുറേ വന്ത് പാര്‍ത്തായ" (Slow edition)...

ഇവിടെ ഈ ചുമരുകള്‍ക്കുള്ളില്‍ എത്ര പ്രണയങ്ങള്‍... മോഹങ്ങള്‍.. നിരാശകള്‍.. വികാരങ്ങള്‍....,അട്ടഹാസങ്ങള്‍ ...., പൊട്ടിച്ചിരികള്‍ .... തിങ്ങി നില്‍ക്കുന്നു... ആ വിങ്ങലുകളുമായി സംവദിച്ചു കൊണ്ടിരിക്കാന്‍ ഒരു രസമാണ്.. അതിന്നുള്ള മനസ് ഉണ്ടെങ്കില്‍..നമ്മളെ വേറൊരു ലോകത്തേക്ക് എത്തിക്കും..
ഇനി രാജകുടുംബം ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാം. അവിടെ പോലിസുകാരുണ്ട് . നമ്മളെ ചെക്ക്‌ ചെയ്തെ ഉള്ളില്‍ വിടൂ. നിരവധി ആഭരണങ്ങള്‍ അവിടെ കാണിച്ചിട്ടുണ്ട് . സ്വര്‍ണ പ്ലാവില എന്നെ വല്ല്ലാതാകര്‍ശിച്ചു. കിരീടം കണ്ടപ്പോള്‍ എനിക്ക് "അക്കരെ അക്കരെ" ഫിലിം ആണ് ഓര്‍മ വന്നത്... :) അവിടെ ഒട്ടിച്ചിട്ടുള്ള പേപ്പറില്‍ അതില്‍ എത്ര രത്നങ്ങള്‍ ഉണ്ടെന്നുള്ള ഭാഗം കീറി കളഞ്ഞിട്ടുണ്ട്..

ഇനി പുറത്തേക്കു കടക്കാം..കുളം കാണാന്‍ വേണ്ടി വലിയ ഇടനാഴിക കാണാം. കുളം പച്ച നിറത്തില്‍ വിശാലമായി കിടക്കുന്നു... മേല്‍കൂര നന്നായി താഴേക്കു ഇറക്കി കെട്ടിയിരിക്കുന്നു. കുളിക്കുന്ന ആളുകളെ പുറത്തു നിന്ന് നോക്കിയാല്‍ കാണില്ല . ഒന്ന് കാതോര്‍ത്താല്‍ കുപ്പിവളകളുടെ കിലുക്കം കേള്‍ക്കാം. :)

നിങ്ങളൊക്കെ ഇപ്പോള്‍ മനസ്സില്‍ വിചാരിച്ചു കാണും ഞങ്ങള്‍ ഇതെത്ര തവണ കണ്ടതാ .. ഇവനൊക്കെ ഇപ്പോഴാണോ പോയി കാണുന്നത് .. അത് കൊണ്ട് ഞാന്‍ നിര്‍ത്തുകയാണ്..
ഇനി അങ്ങോട്ട്‌ കുറേ ഉണ്ട് എഴുതാന്‍ ... ഇനി പടങ്ങള്‍ കാണുക ..

5 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

“മൂന്നാം‌മുറ” മറന്നോ?

ഞാൻ പത്തിൽ പഠിക്കുമ്പോഴാണു അവിടെ ആദ്യമായും അവസാനമായും പോയത്. പറയുമ്പോൾ ഒരു കിലോമീറ്റർ അകലെയാണു താമസിക്കുന്നതു..

ശ്രീ said...

ഇതു വരെ അവിടെ ഒന്ന് പോകാന്‍ പറ്റിയിട്ടില്ല എന്നതാണ് കഷ്ടം. അതിനു മുന്നിലൂടെ എത്രയോ തവണ പോയിരിയ്ക്കുന്നു...ആ, എന്തായാലും വൈകാതെ ഒരു ദിവസം പോകണം :)

ചിത്രങ്ങള്‍ നന്നായി

ചിതല്‍/chithal said...

കലക്കി! സൂപർ ആയിട്ടുണ്ടു്! ആ ഇടനാഴി അനവധി സിനിമകളിൽ കണ്ട ഓർമയുണ്ടു്.

അഭി said...

ചിത്രങ്ങള്‍ എല്ലാം നന്നായിരിക്കുന്നു
ഇത് വരെ അവിടെ പോയിട്ടില്ല

കുസുമം ആര്‍ പുന്നപ്ര said...

സിജീഷ്,
ശരിക്കും പറഞ്ഞാല്‍
ഞാന്‍ ആ സിനിമ കണ്ടതാണ് .അത് ഈ
പാലസ് ആണെന്ന് താങ്കളുടെ ലേഖനം
കണ്ടപ്പോഴാണ് മനസ്സിലായത് .
വിവരണം നന്നായിരിക്കുന്നു .കുറഞ്ഞുപോയതില്‍
വിഷമം ഉണ്ട് .എന്‍റെ ബ്ലോഗില്‍ വന്നു കവിത കണ്ടുപോയി
എന്ന് മനസ്സിലായി .വിണ്ടും വരിക . ഞാന്‍ കവിതകളും
വായിച്ചു . എനിക്ക് ഇഷ്ടപ്പെട്ടു .