പ്രചോദനം, വിശുദ്ധന്റെ വൈഖരിയല്ല.
കടം കൊണ്ട് പൊളിഞ്ഞ വീടിന്റെ തൂണിന്റെ മറവില്‍,
തെരുവിന്റെ, വിയര്‍പ്പിന്റെ മണമിട്ടു വാറ്റിയത്.
അകലെ മാഞ്ഞ പ്രണയസന്ധ്യയിലെ നിറങ്ങളില്‍.
അടിച്ചിറക്കിയ മാതൃത്വത്തിന്റെ കണ്ണ്നീരില്‍.
അകലുന്ന ചെറിയ തുടയിടുക്കുകളില്‍ -
കന്യാചര്‍മങ്ങള്‍ പൊട്ടിയിടത്താണ്
ഒറ്റമുലച്ചിയുടെ ജന്മങ്ങള്‍.
മാനത്ത് നിന്നും വീണ നക്ഷത്രങ്ങള്‍
ചളി വെള്ളത്തില്‍ നനഞ്ഞു കിടന്ന സമയത്ത്,
കരളില്‍ തിങ്ങുന്ന,
കരിമ്പുകയുടെ നിറമുള്ള ജീവിതം
വാക്കാകുന്ന കാന്‍സര്‍ കൊണ്ട് കാര്‍ന്നു തിന്നുന്ന ഒറ്റമുലച്ചി.
6 comments:
kalakki mone
എന്തു പറ്റി ?
കാലടികൾക്കടിയിലെ
മണ്ണു പരിശോധിച്ചാൽ
ഉണ്ടാകാം ഒട്ടേറെ കഥകൾ...
യൂസുഫ് പ പറഞ്ഞതിനോട് യോജിക്കുന്നു
കറുത്ത സത്യങ്ങള്‍ വഴിയില്‍ മരിച്ചു വീഴുന്നു.. ഇവിടെ നിങ്ങളുടെ വാക്കില്‍ അവ ഉയിര്‍ക്കൊളുന്നു.. ആശംസകള്‍..
Super..നന്നായിട്ടുണ്ട്..
കടം കൊണ്ട് പൊളിഞ്ഞ വീടിന്റെ തൂണിന്റെ മറവില്‍,
തെരുവിന്റെ, വിയര്‍പ്പിന്റെ മണമിട്ടു വാറ്റിയത്.
അകലെ മാഞ്ഞ പ്രണയസന്ധ്യയിലെ നിറങ്ങളില്‍.
അടിച്ചിറക്കിയ മാതൃത്വത്തിന്റെ കണ്ണ്നീരില്‍.
അകലുന്ന ചെറിയ തുടയിടുക്കുകളില്‍ -
കന്യാചര്‍മങ്ങള്‍ പൊട്ടിയിടത്താണ്
ഒറ്റമുലച്ചിയുടെ ജന്മങ്ങള്‍.
ഇവിടെ "കന്യച്ചര്മങ്ങള് പോട്ടിയിടതാണ്" എന്ന വരി കൂട്ടം തെറ്റി നില്‍ക്കുന്ന പോലെ തോന്നുന്നു..ആ വരി ഇല്ലെങ്കിലും ആശയം പൂര്‍ണമല്ലേ? ഇതു വരെ വായിച്ചതില്‍ എന്റെ favorite..
തീ പാറുനുണ്ട് ചില വരികളില്‍
Post a Comment