ദുഖത്തിന്റെ കിളികള്‍
ഹൃദയത്തില്‍ കൂട് കൂട്ടി.
താരാട്ട് പാടിയതിനു-
തിരിച്ചു കൊടുത്തത് തന്നിഷ്ടം.
പറയാതെ പോയ ക്ഷമാപണങ്ങള്‍.
വ്രണങ്ങളില്‍ വീണ്ടും
ശാപങ്ങളുടെ ചാട്ടവാര്‍ കൊണ്ടടിക്കുമ്പോള്‍
ഒന്ന് പിടയാന്‍ പോലുമാവാതെ
വിധി എന്നെ വരിഞ്ഞു മുറുക്കുന്നു.
നിശബ്ദത, മുറിഞ്ഞ സ്വപ്നങ്ങളുടെ അമ്പിന്റെ മൂര്‍ച്ച കൂട്ടി.
പെരു വിരല്‍ പണ്ടേ ഗുരു ദക്ഷിണ കൊടുത്തു.
ഒരു നാളും എന്റെയാവില്ല എന്നറിഞ്ഞിട്ടും,
വേട്ടനായ്ക്കള്‍ എന്റെ ചൂണ്ടു വിരല്‍
കടിചെടുക്കുന്നതിന്നു മുന്‍പേ,
വൃത്തമില്ലാത്ത ഈ വരികള്‍ കുറിക്കട്ടെ.
സഹോദരാ.. നിന്റെ ദുഖമാണെന്റെ ബന്ധനം.
കൈവഴികള്‍ അറിയാതെ,
ജീവിതമെന്ന പുഴയില്‍ അലിയുമ്പോഴും
നിന്റെ മോചനമെന്‍ അന്ത്യാഭിലാഷം.
സഹോദരാ.. നിന്റെ ദുഖമാണെന്റെ ബന്ധനം.
9 comments:
ninte mochanamanen andhyabhilasham, sahodhara nin dukhamanen bandhanam....... valare manoharam aashamsakal.......
ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ പിടയുന്നവരാണ് എല്ലാവരും...അപ്പോള്‍ എല്ലാവര്ക്കും ദുഃഖങ്ങള്‍ മാത്രം...എങ്കിലും ആ ദുഃഖങ്ങളിലും എവിടെയൊക്കെയോ സുഖങ്ങള്‍...
"...താരാട്ട് പാടിയതിനു-
തിരിച്ചു കൊടുത്തത് തന്നിഷ്ടം...."
"...വേട്ടനായ്ക്കള്‍ എന്റെ ചൂണ്ടു വിരല്‍
കടിചെടുക്കുന്നതിന്നു മുന്‍പേ,
വൃത്തമില്ലാത്ത ഈ വരികള്‍ കുറിക്കട്ടെ..."
-ഈ വരികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു...
Kalakki............
"...താരാട്ട് പാടിയതിനു-
തിരിച്ചു കൊടുത്തത് തന്നിഷ്ടം...."
"പറയാതെ പോയ ക്ഷമാപണങ്ങള്‍."
"വ്രണങ്ങളില്‍ വീണ്ടും
ശാപങ്ങളുടെ ചാട്ടവാര്‍ കൊണ്ടടിക്കുമ്പോള്‍
ഒന്ന് പിടയാന്‍ പോലുമാവാതെ
വിധി എന്നെ വരിഞ്ഞു മുറുക്കുന്നു."
very nice..!
നിന്റെ ദുഖമാണെന്റെ ബന്ധനം ..
കൂടുതലൊന്നും പറയാനില്ല സിജീഷ്... വാക്കുകളുടെ മൂർച്ച നഷ്ടപ്പെടാതിരിക്കട്ടെ എന്ന ആശംസകൾ മാത്രം...
xllent,..............
xllent,..............
കൊള്ളാം!
തുടരുക... ആശംസകള്‍!
Post a Comment