വഴി പിഴച്ചവന്
പുഴയുടെ നടുവില്‍ വച്ച്
തുഴ വലിച്ചെറിഞ്ഞു .
മൌനത്തിന്റെ ചിപ്പികള്‍
അന്വേഷിച്ചു മുങ്ങാംകുഴിയിട്ടു.
അനുഭവങ്ങള്‍ കുത്തി വരച്ച
മുറിവുകള്‍ മീനുകള്‍
കൊത്തി വലിച്ചു.
ഒരു ചിപ്പിയിലും മൌനത്തെ കണ്ടതേയില്ല,
എല്ലാ ചിപ്പിയിലും ഓരോ അക്ഷരങ്ങള്‍.
തീ പാറുന്ന വാക്കുകളെല്ലാം
നനയാതെ ശ്വാസ കോശങ്ങളില്‍
അടക്കി പിടിച്ചു.
തിര ബാക്കി വെച്ച ശരീരം
തീരങ്ങള്‍ തേടി അലഞ്ഞു.
ഒരു വേലിയേറ്റത്തില്‍,
ഈ കാടിന്റെ തീരത്തടിയുംപോഴും
വാക്കുകളുടെ ഞരമ്പുകളില്‍ വിപ്ലവം അലമുറയിടുന്നു.
കരിയിലകള്‍ക്കിടയില്‍ നിന്നും
കരിമൂര്ഖന് വരുന്നത് വരെ
നനയാത്ത ഈ വാക്കുകള്‍
കൊണ്ടെന്റെ കുരിശു മരണങ്ങള്.
2 comments:
excellent sir...well done.....
:)
Post a Comment