Thursday, December 17, 2009

അമാവാസി

ഒരു അമാവാസി രാത്രിയിൽ,
നിശ്വാസങ്ങളുടെ ആരോഹണങ്ങളിൽ
അവരോഹണങ്ങളിൽ
നിർവൃതികൾ തേടിയലയുമ്പോൾ
അവർ പരസ്പരം പറഞ്ഞു
“ഞാൻ നിന്നെ അറിയുന്നു”

നേരം വെളുത്തു,
വെളിച്ചം ഉള്ളറകളിലേക്കെത്തിയപ്പോ
പ്രണയം വിരിച്ച തിരശ്ശീല മാറിയപ്പോൾ

അവർ പരസ്പരം ചോദിച്ചു
“നീ ആരാണ്?”

അവൻ പറഞ്ഞു
“ഞാൻ ഒരു ഭൂഖണ്ഡമാണ്
കണ്ടെത്താൻ കഴിയാത്ത തുരുത്തുകൾ ഉള്ള ഭൂഖണ്ഡം“

അവൾ പറഞ്ഞു
“ഞാൻ സാഗരമാണ്
അടുക്കുന്തോറും അകന്നു പോകുന്ന സീമകളുള്ള സാഗരം”

എങ്കിൽ ഒരു ‘കോണ്ട‘ത്തിന്റെ അകലം നമ്മൾക്കു സൂക്ഷിക്കാം

4 comments:

sooraj said...

ആനന്ദം ഈ വരികള്‍... നിനക്കും ഭ്രാന്തിന്റെ തുടക്കമോ..?? അതോ ഭ്രാന്തിന്റെ വിലയട്ടമോ..??

Anish said...

Coolll!!!!!!! but where do you find the meaning of life in this?????

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

സാഗരം വേണ്ട, ഒരു തടാകമോ കുളമോ ആയാലും മതിയാർന്നു..:)

എന്തായാലും വളരെ വളരെ നല്ല അവതരണം..എല്ലാവിധ ആശംസകളും.

hari hara nandan gopu said...

amavasi oru divasom mathramallle?athu kazhinjal pinne veendum irulinte mara neekki chandran purathu varunnu...nilaavenna prakasha bindu kirnangalayi
pozhikkunnu....oru nimishathinte irulo manushya ninte chindakale pulkiyirikkunnu???????