നട്ടുച്ചയുടെ മൌനം
നട്ടപിരാന്തന്റെ വെളിപാടുകള്‍.
നഗ്നമായ വഴികളില്‍
നേരിന്റെ നേര്‍വഴി തിരയുമ്പോള്നാട്ടുകാര് പറഞ്ഞു.
നാട് കടത്തുകയിവനെ.
നിണമണിഞ്ഞ
നിശ്വാസ ഗന്ധങ്ങള്‍,
നദിയിലേക്ക്.
നിഗൂഡതയിലലിയും മുന്‍പേ ചില്ലിട്ടു വെയ്ക്കാന്‍ ,
നിറമില്ലാത്ത ഒരു നരച്ച ചിരി.
നാടകങ്ങളാടി തിമിര്‍ക്കുമ്പോള്‍ ,
നെടുവീര്‍പ്പിന്റെ നിമിഷങ്ങളില്‍ പറയാന്‍
നനഞ്ഞൊട്ടിയ വാക്കുകളും.