Monday, October 24, 2011

വേലപ്പന്‍, ദി ലിഫ്റ്റ്‌ ഓപ്പറേറ്റര്‍

ഫിഫ്ത് ഫ്ലോര്‍
പതിഞ്ഞ ചിരി

പേരെന്താ ?
വേലപ്പന്‍ (വേലു , രണ്ടെണ്ണം വീശിയാല്‍ വേല്‍ മുരുഹന്‍)

എങ്ങനെയുണ്ട് ജീവിതം?
, ഇട്ടു തുടരുന്നു . ആകുന്ന വരെ.


കല്യാണം ?
നടന്നില്ല , കറുപ്പില്‍ മാത്രമായിരുന്നു അവളുടെ ആവേശം
ഒടുവില്‍ ഒരു കറുപ്പിന്‍റെ പേര് പറഞ്ഞൊഴിഞ്ഞു.


പിന്നെ, വേറൊരാളും ?
പനങ്കുല പോലെ മുടിയും,
പനനൊങ്ക് പോലെ മുലകളും
ആലില വയറിലെ വാല്‍നക്ഷത്രത്തേയും
കടന്നു പോകുന്ന കറുത്ത നേര്‍ത്ത തീവണ്ടി പാളങ്ങള്‍
ചെല്ലുന്ന കാട്ടിലെ
വിരിഞ്ഞ പൂവിന്‍റെ ദള....
അയ്യോ, കവിതയാണോ ?
അല്ല , അത് പോലൊന്ന് തിരഞ്ഞു നടന്നു കൊണ്ടേ ഇരിക്കുന്നു. :)
(മനസ്സില്‍: ഇയാള്‍ പുലി തന്നെ)


മറക്കാനാവാത്ത പ്രണയാനുഭവം?
എന്‍റെ ഒന്നുമില്ല.
ഐ സീ യു വിലേക്ക് കൊണ്ട് പോകുന്ന,
ബന്ധുവിന്‍റെ സ്ട്രെച്ചറില്‍ പിടിച്ചിരുന്ന
യുവ മിഥുനങ്ങളുടെ കൈകള്‍ പരസ്പരം ഉരസിയപ്പോള്‍
ഈ ലിഫ്റ്റില്‍ പ്രണയ മഴ പെയ്തു.


പേടി?
ചില മൃതദേഹങ്ങള്‍ ലിഫ്റ്റില്‍ നിന്നിറങ്ങി പോയാലും
അവരുടെ മണവും, മുഖഭാവവും
ഇവിടെ ചുവന്ന സ്റ്റൂളില്‍
എന്‍റെ കൂടെയിരിക്കും.


മടുപ്പ് തോന്നില്ലേ?
ഇല്ല, ഇവിടെ വരുമ്പോള്‍
ജീവിതത്തിന്‍റെ ക്ഷണികതയറിയുന്നവനും,
മലമൂത്ര വിസര്‍ജനം കിടന്നിടത്ത് സാധിക്കുന്ന മനുഷ്യന്‍റെ
നിസ്സഹായത അറിയുന്നവനും.


ഫിഫ്ത് ഫ്ലോര്‍ ആയി , ഞാനിറങ്ങുന്നു.
ഒരു സംശയം.
കഴിഞ്ഞ വര്‍ഷം
പ്രണയ നൈരാശ്യത്താല്‍ ആത്മഹത്യക്ക് ശ്രമിച്ച്,
ഐ സീ യു വില്‍ കൊണ്ട് പോയ
പെണ്‍കുട്ടിയല്ലേ നീ..?
അതെ , ഞാനന്ന് തന്നെ മരിച്ചു.

ഇപ്പോള്‍ ഇവിടെ?
അവന്‍റെ ഭാര്യയുടെ പ്രസവം ഇന്ന്.
അത് പെണ്‍കുട്ടിയായിരിക്കും.

(എന്താ , മിസ്റ്റര്‍ ആലോചിച്ചു നില്‍ക്കുന്നത്?
ഗ്രൌണ്ട് ഫ്ലോര്‍.
ശരി സാര്‍...)

26 comments:

Arunlal Mathew || ലുട്ടുമോന്‍ said...

അടിപൊളി ... തമാശയും ചിന്തയും....

Manoraj said...

സിജീഷ്,

ഞാന്‍ വായിച്ചിട്ടുള്ള സിജീഷിന്റെ കഥ, കവിത, ലേഖനം, യാത്ര എന്നിവകളില്‍ വെച്ച് ഏറ്റവും മനോഹരവും ശക്തവും എന്ന് ഞാന്‍ തറപ്പിച്ച് പറയുന്നു.. പ്ലീസ് ഇത് ഏതെങ്കിലും വാരികക്ക് അയക്കണം. മറക്കരുത്..

Sandeep.A.K said...

‎"എങ്ങനെയുണ്ട് ജീവിതം?
, ഇട്ടു തുടരുന്നു . ആകുന്ന വരെ."

രസമായിട്ടുണ്ട് ചങ്ങാതി.. ഇങ്ങനെയൊക്കെ തന്നെ ജീവിതം.. ഇടയ്ക്കൊരു "?"
ഹ ഹ ഹ

ഷബീര്‍ - തിരിച്ചിലാന്‍ said...

അടിപൊളി... പെണ്ണിനെ വര്‍ണ്ണിച്ച വരികളും ലിഫ്റ്റിലെ പ്രണയ കഥയും സൂപ്പര്‍...

ആശംസകള്‍

Ismail Chemmad said...

nannaayittundu...
aashamsakal

Jefu Jailaf said...

വര്‍ണ്ണനയും, പ്രണയ മഴയും അടിപൊളി.....

കണ്ണന്‍ | Kannan said...

wow!!!

Pradeep Kumar said...

അങ്ങയുടെ എഴുത്ത് ഇതുവരെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.സന്ദീപ് തന്ന ലിങ്കില്‍ നിന്നാണ് ഇവിടെ എത്തിയത്.

ഞാന്‍ മനോരാജ് പറഞ്ഞ ഉപദേശം ആവര്‍ത്തിക്കുന്നു.ഇത് ഏതെങ്കിലും വാരികക്ക് അയക്കണം....

T.U.ASOKAN said...

ഇഷ്ടപ്പെട്ടു....!

RAJEEV said...

good nannayittundu

Vipin K Manatt (വേനൽപക്ഷി) said...

ഐ സീ യു വിലേക്ക് കൊണ്ട് പോകുന്ന,
ബന്ധുവിന്‍റെ സ്ട്രെച്ചറില്‍ പിടിച്ചിരുന്ന
യുവ മിഥുനങ്ങളുടെ കൈകള്‍ പരസ്പരം ഉരസിയപ്പോള്‍
ഈ ലിഫ്റ്റില്‍ പ്രണയ മഴ പെയ്തു.

ചിന്തയും ചിരിയും തന്ന ശക്തമായ കവിത!

Akbar said...

മറക്കാനാവാത്ത പ്രണയാനുഭവം?
എന്‍റെ ഒന്നുമില്ല.
ഐ സീ യു വിലേക്ക് കൊണ്ട് പോകുന്ന,
ബന്ധുവിന്‍റെ സ്ട്രെച്ചറില്‍ പിടിച്ചിരുന്ന
യുവ മിഥുനങ്ങളുടെ കൈകള്‍ പരസ്പരം ഉരസിയപ്പോള്‍
ഈ ലിഫ്റ്റില്‍ പ്രണയ മഴ പെയ്തു

---------------------

ഉയര്‍ന്ന ചിന്ത. അതി മനോഹരമായ അവതരണം. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ "ഷോര്‍ട്ട് ആന്‍ഡ്‌ സ്വീറ്റ്".

yousufpa said...

ചെങ്ങാതി,
പച്ചജീവിതവും പച്ചപ്രണയവും വളച്ചുകെട്ടില്ലാതെ അവതരിപ്പിച്ചു.
കിടിലൻ..

മത്താപ്പ് said...

ശക്തമായ കവിത,
വലിച്ചിലുമുലച്ചിലുമില്ലാതെ പറഞ്ഞ് തീർത്തു.
ഇഷ്ടപ്പെട്ടു.. :)

അരുണ്‍ ഇലക്‍ട്ര said...

അഭിപ്രായം പറയാൻ ശക്തിയില്ല കൂട്ടേ :)

മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ) said...

ഹടിപൊളി മാഷേ

നാമൂസ് said...

വാക്കുകളുടെ വക്കുരയാതെ വാക്കുരക്കുന്ന രീതികണ്ടതിശയത്തിലാണ് ഞാന്‍.
നല്ലോരെഴുത്തു വായിക്കാനായ സന്തോഷത്തില്‍ എഴുത്തുകാരനെല്ലാവിധയാശംസകളും.

ഇങ്ങോട്ട് വഴി നടത്തിയ ഈയാഴ്ചത്തെ ഇരിപ്പിടത്തിനും, ശ്രീ അക്ബര്‍ ചാലിയാറിനും നന്ദി.

Echmukutty said...

ഞാനിത് കാണാൻ വൈകിയല്ലോ. സാരമില്ല.
വളരെ തീവ്രമായി...
ഇത്ര നല്ല വരികൾക്ക് അഭിനന്ദനങ്ങൾ.

Fousia R said...

സൂചിപോലത്തെ വാക്കുകള്‍ക്ക്
കൊണ്‍റ്റ് കുത്തുന്നു

khaadu.. said...

ആദ്യമായിട്ടാണ് ഇവിടെ... സുഹൃത്തെ വളരെ നന്നായിട്ടുണ്ട്.. ചുരുക്കവും വളരെ ശക്തവുമായ വരികള്‍... ഹാസ്യം നന്നായിടുണ്ട് അതോടൊപ്പം... ഹാസ്യത്തിലൂടെ സത്യമായ ചില കാര്യങ്ങള്‍ അവതരിപ്പിച്ചു..

അഭിനന്ദനങ്ങള്‍..

anamika said...

കുറച്ചു വരികളില്‍ ഒരുപാടു പറഞ്ഞു... പറയാതെ പറഞ്ഞു പോയതാണ് പലതും... ഇഷ്ടമായി

കുമാരന്‍ | kumaran said...

good work. :)

നികു കേച്ചേരി said...

നന്നായി അവതരിപ്പിച്ചു....
ആശംസകൾ.

Natalia Aniyankunju Arackal said...

നന്നായിട്ടുണ്ട് സിജീഷ് :)
ഇത്തരം ആശയങ്ങള്‍ തോന്നുന്ന മനസ്സിനോട് പിന്നെ എഴുത്തിനോട് നേരിയ അസൂയ തോന്നാറുണ്ട് ചിലപ്പോഴെന്കിലും :))

Rajiv R said...

കണ്ണാടിയിൽ എന്നോ പതിഞ്ഞ് ഓർമ്മയുടെ ചില്ലിത്തുട്ടുകളിൽ വാടക കൊടുത്തു പോകുന്ന സഞ്ചാരികൾ..ജീവിതത്തിന്റെ അവനവൻ തുരുത്തുകളിൽ അവർ ബാക്കി വെച്ച് പോയ ചില്ലിതുട്ടുകൾ കിലുങ്ങി ചിരിച്ചു നമ്മോടു പറയുന്നുവൊ.." ഇന്നു ഞാൻ നാളെ നീ...." !!

cnsunil......9895099270 said...

kollada nannayittondu