Friday, September 23, 2011

പേരും സ്ഥലവും കൃത്യമല്ല.

റം നിറച്ച ഗ്ലാസിനും ചുണ്ടിനുമിടയിലുള്ള ദൂരം.

ഓരോ സിഗരറ്റ് പുകയെടുപ്പിനും ഇടയിലുള്ള ദൈര്‍ഘ്യം.

ചായയില്‍ കുതിര്‍ന്നു വീഴുന്ന ബിസ്ക്കറ്റിന്റെ ആയുസ്സ് .

അടിവസ്ത്രത്തിന്റെ കളറുകളുടെ തിരഞ്ഞെടുപ്പ്.

പ്രണയങ്ങളുടെ പകിട കളി.

കനലാട്ടങ്ങള്‍ കാലിനെ പൊള്ളിക്കാതിരിക്കാന്‍

തക്കവണ്ണം വ്രതം എടുത്തിട്ടില്ലെങ്കിലും,

കെട്ടിയാടാന്‍ ഒരു കളിയാട്ടം

ആരോ ഏല്‍പ്പിച്ചിട്ടുണ്ട്.

പേരും സ്ഥലവും കൃത്യമല്ല.

അക്ഷാംശ രേഖക്കള്‍ക്കപ്പുറത്തു നിന്നും

തണുത്ത മരവിച്ച കൈകളുടെ

നനുത്ത സ്പര്‍ശം മാത്രം, ഓര്‍മയില്‍

തലയ്ക്കു മുകളില്‍ തൂങ്ങി നില്‍ക്കുന്നു.

6 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കഥയറിയാതെയാണാട്ടം.......

Sandeep.A.K said...

"കനലാട്ടങ്ങള്‍ കാലിനെ പൊള്ളിക്കാതിരിക്കാന്‍

തക്കവണ്ണം വ്രതം എടുത്തിട്ടില്ലെങ്കിലും,

കെട്ടിയാടാന്‍ ഒരു കളിയാട്ടം

ആരോ ഏല്‍പ്പിച്ചിട്ടുണ്ട്."
അതല്ലേ നമ്മുടെ ജീവിതം.. അതു തന്നെയല്ലേ നമ്മുടെയീ ജീവിതം..

Manoraj said...

ജീവിതം ഒരു ആട്ടക്കഥ.

yousufpa said...

ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ ഉദ്ദേശിച്ച നിലക്ക് ഞാനിനി ഒന്നും പറയുന്നില്ല.റമ്മേ സലാം.

അനൂപ്‌ .ടി.എം. said...

സിജീഷേട്ടന് കളിഭ്രാന്തുണ്ടോ..?

കവിത നന്നായി.

അഭിഷേക് said...

its new world new life style