Tuesday, June 14, 2011

മുഖങ്ങള്‍

ഹോട്ടല്‍ മുറിയിലെ തുറന്നിട്ട ജനല്‍ പാളികളിലൂടെ ഊര്‍ന്നിറങ്ങിയ വെയില്‍ , പുതപ്പിന് മുകളില്‍ കനം വെച്ചപ്പോഴാണ് ശ്രീജിത്ത്‌ എഴുന്നേറ്റത്. അടുത്ത കിടന്ന മൊബൈലില്‍ സമയം നോക്കി 11:30 . അഞ്ചു മിസ്സ്‌ കോളുകളും. ഇന്നലത്തെ പാര്‍ടി യുടെ കെട്ട് വിടുന്നെ ഉള്ളു. ഇന്നലെ കുറച്ചു കൂടി പോയി. പുതിയ പ്രൊജക്റ്റ്‌ ലോഞ്ച് ഗംഭീരം ആയതിന്റെ ആഘോഷം. പുതിയ കമ്പനിയായത് കാരണം ക്ലയന്റിനെ, പരസ്യങ്ങളുടെ ആശയങ്ങള്‍ കൺ‌വിൻ‌സ് ചെയ്യാന്‍ ബുദ്ധി മുട്ടി. എങ്കിലും അവസാനം അവര്‍ പ്രതീക്ഷിച്ചതിലും നന്നായി ചെയ്യാന്‍ പറ്റി. രണ്ടാഴ്ച ആയി ഷൂട്ടിംഗ് ഉം ഫോട്ടോഗ്രാഫിയും ഒക്കെ ആയി കൊച്ചിയിലും, ആലപുഴയിലും കറക്കം ആയിരുന്നു. അതിന്റെ ക്ഷീണം ഇന്നലെ അടിച്ചു തന്നെ തീര്‍ത്തു. കൂടെയുള്ളവന്മാര്‍ ഇന്നലെ രാത്രി തന്നെ ബാന്ഗലൂര്‍ക്ക് തിരിച്ചു പോയി. ശ്രീജിത്ത്‌ എഴുന്നേറ്റു ബ്രഷ് ചെയ്തു , കുളിച്ചു റെഡി ആയി. ബാന്ഗളൂര്‍ ബസ്‌ രാത്രി 8:30 ആണ്. അത് വരെ കുറച്ചു നേരം കൂടെ അറബി കടലിന്റെ റാണിയുടെ സൌന്ദര്യം ആസ്വദിക്കണം. പിന്നെ ഒരു മലയാളം സിനിമയും കാണാം. അപ്പോഴേക്കും സമയം ആവും.

ഓട്ടോയില്‍ ഒരു നഗര പ്രദക്ഷിണം കഴിഞ്ഞു , എം ജി റോഡിലെ oberoi bar il നിന്നു ഒരു chilled ബിയറും അടിച്ചു പദ്മയിലേക്ക് നടന്നു. തീയേറ്ററിൽ‌ എത്തുമ്പോഴേക്കും സിനിമ തുടങ്ങി. ടിക്കെറ്റ് കൊടുത്തു കേറിയത്‌ ഇരുട്ടിലേക്കാണ്. സീറ്റുകള്‍ ഒന്നും ശരിക്കും കാണാന്‍ ഇല്ല. പുറകിലുള്ള പിള്ളേര്‍ ‘ഇരിക്കെടാ’ എന്ന് കൂവുന്നു. മൂന്നാമത്തെ വരിയില്‍, ഒരു മിന്നായം പോലെ ഒരു സീറ്റ് ഒഴിവുണ്ട് എന്ന് കണ്ടു. അവിടേക്ക് കയറാനുള്ള തത്രപ്പാടിന്റെ ഇടയിൽ‌, സ്ത്രീ സ്വരത്തില്‍ ഒരു ചീത്തവിളി.
"പെമ്പിള്ളേരുടെകയ്യില്‍ ആണോടാ പിടിക്കുന്നെ?
നിനക്കൊന്നും അമ്മേം പെങ്ങമ്മാരും ഇല്ലേടാ?"
"അയ്യോ.. ക്ഷമിക്കണം അറിയാതെ പറ്റിയതാണ്". ശ്രീജിത്ത്‌ പറഞ്ഞു നോക്കി.
അവള് വിടാനുള്ള ഭാവം ഇല്ല. ഒപ്പം നാലഞ്ചെണ്ണം വേറെയും ഉണ്ട്. കുശുകുശുക്കല്‍ തുടര്‍ന്ന് കൊണ്ടിരുന്നു .
ഒരു വിധത്തില്‍ തടിയൂരി. കസേരയില്‍ ഇരിപ്പുറപ്പിച്ചു. അറിയാതെ ഒന്ന് കൈ കൊണ്ടതിനു, ഇത്രയും സദാചാര ബോധം നിറഞ്ഞു തുളുമ്പിയ ആ മഹതിയെ കുറിച്ചോർ‌ത്ത് സിനിമയില്‍ ശ്രദ്ധ വരുന്നില്ല. ഇടവേള സമയത്ത് അവന്‍ പുറത്തിറങ്ങുമ്പോള്‍ ആ മുഖം കണ്ടു. സിനിമ കാണാന്‍ ഉള്ള മൂഡ്‌ പോയി . ഇനി റൂമില്‍ പോയി ടി വി യുടെ മുന്നില്‍ സമയം കളയാം. റൂമിന്റെ വാതില്‍ തുറന്നപ്പോഴേക്കും‌ മൊബൈലില്‍ ലിങ്കിന്‍ പാര്‍ക്ക് പാടി . ഓഫീസില്‍ നിന്നും ഔജിത് ആണ്.
dude, need ur help
ശ്രീജിത്തിനു കാര്യം മനസിലായി . ഏതെങ്കിലും പെണ്‍കുട്ടികളെ, അവന്റെ വലയില്‍ വീഴ്ത്താന്‍ ശ്രീജിത്ത്‌ എന്ന copy writing കഴിവുകള്‍ പുറത്തെക്കെടുക്കേണ്ടി വരും. പ്രണയ ലേഖനങ്ങള്‍ എഴുതി കൊടുക്കല്‍ കോളേജില്‍ തൊട്ട് തന്നെ ഉള്ള ശീലം ആണ്. ഒരു ചായ അല്ലെങ്കില്‍ ഒരു ബിയര്‍ അതായിരുന്നു അന്നത്തെ ഒരു പ്രണയ ലേഖനത്തിന്റെ വില. എന്തായാലും കുറെ കാമുകിമാരെ ഹരം കൊള്ളിച്ച പണി ഇപ്പോള്‍ ചില സമയത്തെങ്കിലും ഔജിതിന്റെ സ്നേഹപൂര്‍ണമായ നിര്‍ബന്ധതിന്നു, രസത്തിന്നു ആരും അറിയരുതെന്ന നിബന്ധനയോടെ ചെയ്യുന്നു എന്ന് മാത്രം.
"sreejith, her name is Harsha..
she is malayaali. slim beautiful.
ഔജിത് കത്തിക്കയറുകയാണ്. അവന്‍ നല്ല പെണ്‍കുട്ടികളെ കണ്ടാല്‍ വളക്കും. അതവന്റെ ഒരു ശീലം ആണ്.
am not in a mood. i will call you back after reaching bangalore.
ok.
ഫോണ്‍ മേശ മേല്‍ ഇട്ടു കിടക്കയില്‍ കിടന്നു. കിടക്കയില്‍ കിടന്നു ഓഷോ യുടെ ഒരു പുസ്തകം വായിക്കാനെടുത്തു.കിടന്ന കിടപ്പില്‍ മയങ്ങി പോയി. വാതില്‍ ആരോ മുട്ടുന്നത് കേട്ടാണ് വാതില്‍ തുറന്നത് . hotel staff ആണ് "സർ‌, പോകാന്‍ ടാക്സി വന്നിട്ടുണ്ട്."
സമയം 8:15. കാലത്ത് തന്നെ എല്ലാം പായ്ക്ക് ചെയ്തത് കൊണ്ട് ഒന്ന് മുഖം കഴുകി ബാഗും, പെട്ടിയും എടുത്തിറങ്ങി. ബസ്സ്‌ വരാന്‍ കുറച്ചു വൈകി. അപ്പുറത്തിരിക്കുന്ന ചേട്ടന്‍ നല്ല ഉറക്കവും. ആ എരണം കെട്ട പെണ്ണിന്റെ മുഖം മനസ്സില്‍ നിന്നും പോണില്ല. ഏതേലും ആണാണെങ്കില്‍ രണ്ടെണ്ണം പൊട്ടിക്കാമായിരുന്നു. ഇതിപ്പോ പെണ്ണായി പോയില്ലേ? ear ഫോണില്‍ ജഗ്ജീത് സിംഗിന്റെ ഗസല്‍ കേട്ട് ഉറങ്ങി പോയി. എഴുന്നേല്‍ക്കുമ്പോള്‍ ബസ്‌ ഒരു over bridge loode പോകുന്നു. അപ്പുറത്തിരിക്കുന്ന ചേട്ടന്‍
"മഡിവാള ആയോ?"
"ഇല്ല, സില്‍ക്ക് ബോര്‍ഡ്‌ ആവുന്നേ ഉള്ളു" ശ്രീജിത്ത്‌ ഉറക്കച്ചടവോടെ പറഞ്ഞു. നല്ല ഒരു ഉറക്കം ആയിരുന്നു.
മൊബൈല്‍ എടുത്തു ഔജിത് നെ വിളിച്ചു. മഡിവാള ഇറങ്ങുമ്പോള്‍ ബൈക്കുമായി അവന്‍ കാത്തു നില്പുണ്ടായിരുന്നു. സുന്ദരമായ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി കൂടെ ചേര്‍ത്ത് അവന്‍ പറഞ്ഞു .
"Missed u a lot man. two weeks went like years."
അവന്റെ പുതിയ കൂട്ടുകാരിയെപ്പറ്റി പറ്റി കൂടുതല്‍ details പറഞ്ഞു തുടങ്ങി. കഴിഞ്ഞ ആഴ്ച ആണ് ജോയിന്‍ ചെയ്തതെന്നും , ഏകദേശം ശരി ആയെന്നും. നീ നല്ല രണ്ടു കിടിലന്‍ mails ചെയ്തു തരണം എന്നും പറഞ്ഞു. ഇവള്‍ മലയാളി ആണ് , തലയില്‍ ഇരിക്കുമോടെ എന്ന ചോദ്യത്തിന്നു no, dude her marriage is already fixed with her relative. so we don't have to worry about. FF* thats it. she went to kerala for weekend. she will be coming today.so u have to help me sreejith. u know their pulse.
ദൈവമേ നീ കൊടുത്ത സൌന്ദര്യം ഇവന്‍ പാഴാക്കുന്നില്ല എന്ന് ശ്രീജിത്തിന്റെ ആത്മഗതം

ഔജിത് റൂമില്‍ കയറി ഓഫീസില്‍ പോകാനുള്ള തിരക്ക് തുടങ്ങി. ശ്രീജിത്ത്‌ വേഗം കുളിച്ചു. നീട്ടി വളര്‍ത്തിയ മുടി pony tale പോലെ കെട്ടി കാര്ഗോയും, എമിനേം എന്നെഴുതിയ ബ്ലാക്ക്‌ ടി ഷര്‍ട്ടും ഇട്ടു പുക വലിച്ചു നില്‍ക്കുകയാണ്. മനസ്സില്‍ മുഴുവന്‍ സിനിമ theater il നടന്ന സംഭവം ആണ്. അറിയാതെ ചെയ്ത ഒരു ചെറിയ കാര്യത്തിന്നു അനുഭവിക്കേണ്ടി വന്ന അപമാനം അവനെ അത്ര പെട്ടെന്ന് മറക്കാന്‍ കഴിയുന്നില്ല. ഔജിത് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു വണ്ടിയുടെ പുറകില്‍ കയറി.

ഓഫീസില്‍ നേരത്തെ എത്തി. ആദ്യം ബോസ്സിനെ കണ്ടു. അദ്ദേഹം പ്രശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. ഇന്ന് കമ്പനി മീറ്റിംഗ് ഉണ്ടെന്നും, പുതിയ ആളുകളെ പരിചയപ്പെടുത്താം‌ എന്നും പറഞ്ഞു. ശ്രീജിത്ത്‌ ശീതികരിച്ച തന്റെ കാബിനില്‍ കയറി ബാഗ് വച്ചു പതിവ് പോലെ കാന്റീനില്‍ സ്മോകിംഗ് സ്പേസില്‍ ചെന്നു. ഒരു സിഗരറ്റിനു തീ കൊളുത്തി. മനസ്സില്‍ എഴുതി തുടങ്ങിയ കവിത ആറ്റിയും കുറുക്കിയും സമയം പോയതറിഞ്ഞില്ല. അവിടുത്തെ ഡിസൈനര്‍ ആയ ദിനേശ് ഓടി വന്നു പറഞ്ഞു. "ദാ നിന്നെ എല്ലാരും കാത്തിരിക്കയാണ്". മീറ്റിംഗ് തുടങ്ങി. സിഗരെട്ടു കുത്തിക്കെടുത്തി കോണ്‍ഫറന്‍സ് ഹാളിലേക്ക് നടന്നു. ബോസ്സിന്റെ തൊട്ടടുത്ത കസേരയില്‍ ഇരുന്നു. പുതിയ ആളുകള്‍ ഓരോരുത്തരായി മുന്നിലെ സ്റ്റേജില്‍ വന്നു സ്വയം പരിചയപ്പെടുത്തൽ‌ തുടങ്ങി. ഇരിക്കുന്ന എല്ലാരേയും ഓടിച്ചു നോക്കുന്നതിനിടയില്‍ ശ്രീജിത്തിന്റെ മുഖം ഒരു മുഖത്തില്‍ ഉടക്കി. ഇന്നലെ theatre il നടന്ന സംഭവങ്ങള്‍ അവന്റെ മനസ്സില്‍ ഓടിയെത്തി. അതേ ഇതവള്‍ തന്നെ. അവള്‍ക്കും മനസിലായി എന്ന് തോന്നുന്നു. അവളുടെ ഊഴം വന്നു. പേര് ഹര്‍ഷ മേനോന്‍, വീട് കൊച്ചിയില്‍, എം ബി എ കഴിഞ്ഞു ഇവിടെ എച് ആര്‍ വിഭാഗത്തില്‍ ജോയിന്‍ ചെയ്തിരിക്കുന്നു. നേരില്‍ പരിച്ചയപെടുമ്പോഴും, ശ്രീജിത്ത്‌ അറിയാത്ത ഭാവം നടിച്ചു. മീറ്റിംഗ് കഴിഞ്ഞു എല്ലാവരും കാബിനില്‍ പോയി.

കാബിനില്‍ വന്നതും ഔജിതിന്റെ ചാറ്റ് .
dude, thats the girl i was talking about. so don't forget to compose a cool mail for her..
ശ്രീജിത്ത്‌ നാളെ തരാം എന്ന് പറഞ്ഞു
സാധാരണ അരമണിക്കൂർ‌ കൊണ്ടെഴുതി കൊടുക്കാറുണ്ട് . അത് കൊണ്ട് അവന്‍ എന്തിനാ ഇത്ര ടൈം എന്ന് തിരിച്ചു ചോദിച്ചു. ശ്രീജിത്ത്‌ പറഞ്ഞു
ഇത്രയും നാള്‍ എഴുതുമ്പോള്‍ റിസള്‍ട്ട്‌ ഞാന്‍ നോക്കാറില്ല. പക്ഷെ ഇതില്‍ നീ ജയിക്കണം.
ഔജിത് സന്തോഷം കൊണ്ട് നാലഞ്ചു smiley ഇട്ടു. വിജയിച്ചാല്‍ brigade roadile Styx pub ilഅവന്റെ വക ചിലവും ഏറ്റു. അന്ന് രാത്രി ശ്രീജിത്ത്‌ കുറെ ദിവസമായി കൊണ്ട് നടന്നിരുന്ന ആ പ്രണയ കവിത കുറച്ചു ഗദ്യ രൂപത്തിലാക്കി എഴുതി. പിന്നെ അത് ടൈപ്പ് ചെയ്തു ഔജിതിന്റെ മെയിലില്‍ അയച്ചു.

പുതിയ ഒരു ക്ലയന്റ് നെ മീറ്റ്‌ ചെയ്യാന്‍ മറ്റന്നാള്‍ ദുബായ് പോകണം എന്ന് ബോസ്സിന്റെ മെയില്‍. എഴ് ദിവസത്തെ പരിപാടി ആണ്. അടുത്ത ദിവസം അതിന്റെ തിരക്കില്‍ മുങ്ങി പോയി. presentations, prototypes എല്ലാം ടീമിന് explain ചെയ്തു റെഡി ആക്കി എടുത്തു. പിറ്റേന്ന് വൈകീട്ട് ദുബായില്‍ എത്തി. ക്ലയന്റ് മീറ്റിനു ബോസ്സും ഒപ്പം ഉണ്ടായിരുന്നു. തിരിച്ചു റൂമില്‍ എത്തി, ബോസ്സുമായി രണ്ടു പെഗ്ഗ് അടിച്ച ശേഷം അന്നത്തെ ഡയറി എഴുതാനായി പേന എടുത്തതും മൊബൈലില്‍ എസ എം എസ് . ഔജിത് ആണ് . Styx ile പാര്‍ടി അവന്‍ വന്ന ദിവസം തന്നെ നടത്താമെന്ന്. ശ്രീജിത്ത്‌ ഒരു പുഞ്ചിരിയോടെ ഒരു പെഗ് കൂടെ കഴിച്ചു.പിന്നെ അവന്‍ ഡയറി അടച്ചു നെഞ്ചില്‍ ചേര്‍ത്ത് വെച്ച്, ഒരേ സമയം സ്നേഹിപ്പിക്കുകയും, വെറുപ്പിക്കുകയും, പ്രതികാരം ചെയ്യുകയും, ചെയ്യുന്ന വാക്കുകളുടെ മാന്ത്രികതയെ കുറിച്ച് ആലോചിച്ചു സുഖകരമായ ഒരു ഉറക്കത്തെ കാത്തു കിടന്നു.

11 comments:

മത്താപ്പ് said...

സിജീഷേട്ടാ,
കിടു :)

Natalia said...

സൂപ്പര്‍ :)

Anumod KM said...

അറബി കടലിന്റെ റാണി സൂപ്പര്‍ :)

Manoraj said...

അവസാന വരികള്‍ അതാണ് പഞ്ച്... അതില്‍ കവിത്വം ഉണ്ട്.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കൊള്ളാം...

yousufpa said...

ഡേയ്...ഡേയ്..എന്തുവാടേ..ഇത്. ഇത് കഥയോ, കാവ്യമോ...കോള്ളാടേ...

yousufpa said...
This comment has been removed by the author.
Sandeep.A.K said...

kadha vaayichu.. kollam tto.. chilayidangalil kurachu paalichakal.. i mean theatreile scene..
pinne kannil petta oru typing mistake.. "her marriage is already fixed with his relative." his aano.. her ennano vendathu..

Pranavam Ravikumar a.k.a. Kochuravi said...

കൊള്ളാം, ആശംസകള്‍!

Jayanth.S said...

Super.. brilliant last line

ഇട്ടിമാളു അഗ്നിമിത്ര said...

ഇരുതല മൂർച്ചയുള്ള വാളുകൾ ആണല്ലെ വാക്കുകൾ .. തല്ലലും തലോടലും ഒരേ സമയം